Chapter Title : ലക്കി ഡോണർ 6 [Danmee]
അത് "
" മ്മ്മ് ....... ഒരു സംഭവം ഒഴിച് "
" അതെന്താ അത് മാത്രം പറയാത്തത് "
" അത് കോംബ്ലിക്കേറ്റഡ് ആണ് "
അത് പറയുമ്പോൾ ആദിൽ വളരെ ആസ്വസ്റ്റാനായിരുന്നു. അത് ശ്രെദ്ധിച്ച ജ്യോതി അവന് നേരെ ഒരു ഗ്ലാസ് മദ്യം നീട്ടി.
" സോറി ഞാൻ കഴിക്കാറില്ല "
" കഴിച്ചിട്ടേ ഇല്ലേ "
" വിവാഹത്തിന് മുൻപ് കഴിച്ചിട്ടുണ്ട് "
" പിന്നെന്താ... ഇങ്ങനെ മൈന്റ് കൺഫ്യൂസ്ഡ് ആയിരിക്കുമ്പോൾ അല്ലെ കഴിക്കേണ്ടത്.... ഇന്നാ ഒറ്റ വലിക്ക് കഴിച്ചോ. "
ആദ്യം ഒന്ന് മടിച്ചെങ്കിലും ആദിൽ അവളുടെ കയ്യിൽ നിന്നും ആ ഗ്ലാസ് വാങ്ങി കുടിച്ചു. അവൾ പിന്നെയും അവന് മദ്യം നൽകി കൊണ്ടിരുന്നു. കുറെ നാളുകൾക്ക് ശേഷം കുടിച്ചത് കൊണ്ട് ആദിൽ ചെറുതായി ഫിറ്റ് ആയി തുടങ്ങി.
" നീ എന്നെ കുറിച്ച് ഒരുപാട് ചോദിച്ചില്ലേ ഇനി ഞാൻ ചോദിക്കാം...... നീ നിന്റെ പാർട്ണറും എങ്ങനെയാ പരിജയം "
" ഏത് പാർട്ണർ "
" നിന്റെ ലൈഫ് പാർട്ണർ "
" ഹോ....... ഞങ്ങൾ ക്ലാസ്സ് മേറ്റ്സ് ആയിരുന്നു "
" ഇപ്പോൾ എവിടെ "
" അവൾ ഒരു ട്രെയിനിങ്ങിനു വിദേശത്തേക്ക് പോയതാ..... ഇവിടെ വന്നതൊന്നും അവളോട് പറഞ്ഞിട്ടില്ല .... അവൾ വരുമ്പോൾ ഒരു സർപ്രൈസ് ആവും "
" ആ....... ഞാൻ തന്നെ ജഡ്ജ് ചെയ്ത് സംസാരിക്കുക ആണെന്ന് വിചാരിക്കരുത്......... ഒരു ആണിന് പെണ്ണിനോട് പ്രണയം തോന്നുന്നത് ഒരു തരം മാജിക് ആണ്.. അത് പോലെ ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും പ്രണയം തോന്നാം... അത് ശരീരത്തോട് മാത്രം ആകുമ്പോൾ ആണ് കാമം ആകുന്നത്.... അതുകൊണ്ട് നിനക്ക് ഒരു പെണ്ണിനോട് തന്നെ പ്രണയം തോന്നി എന്നുവെച്ചു അതാണ് നിന്റെ സെക്സ്വാളിറ്റി എന്ന് വിചാരിക്കരുത്.... സ്വന്തം താല്പര്യവും ഇഷ്ടവും കംഫേർട്ടും ഒക്കെ ആണ് നിന്നെ ഒരു ലസ്ബിയൻ ആക്കുന്നത്... പക്ഷെ ചിലർ അതിലേക്ക് ഒതുങ്ങി കൂടുകയാണ് ചെയ്യുന്നത്..... ഉദാഹരണത്തിന്..... ആദ്യലൈയിൻഗിക അനുഭവം ഒരു പരാജയമോ. ആൺ പങ്കാളിയുടെ സമീപനം
💬 Comments
View all comments