0%

Chapter Title : ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്]

വളരെ വിചിത്രമാണെന്ന് അവൾക്ക് തോന്നും.

ഒരിക്കൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഇപ്പോൾ തന്റെ ജീവിതത്തിലുണ്ട്…

നല്ല ജോലി.

സാമ്പത്തിക സുരക്ഷ.

കുടുംബം.

ബഹുമാനം.

എന്നിട്ടും…

എന്തോ ഒരു ശൂന്യത ഉള്ളിൽ എവിടെയോ നിശബ്ദമായി വളരുന്ന പോലെ.

ആ ചിന്തകളെ മുറിച്ചുകൊണ്ട് അവളുടെ phone vibrate ചെയ്തു.

Screen ൽ തെളിഞ്ഞ പേര് കണ്ട നിമിഷം വിദ്യയുടെ മുഖഭാവം ചെറുതായി മാറി.

“Suresh Calling…”

Phone screen ല്‍ സുരേഷിന്റെ പേര് തെളിഞ്ഞിട്ടും, വിദ്യ കുറച്ച് നിമിഷങ്ങൾ call attend ചെയ്യാതെ നോക്കിയിരുന്നു.

പിന്നീട് ഒരു ചെറുനിശ്വാസത്തോടെ അവൾ call എടുത്തു.

“ഹലോ…”

അപ്പുറത്ത് പതിവ് തിരക്കിന്റെ ശബ്ദം.

ആരോ files ചോദിക്കുന്നു… keyboard typing… ഇടയ്ക്കിടെ phone ringing.

“വിദ്യ… ഞാൻ ഇന്ന് കുറച്ച് late ആവും.”

സുരേഷിന്റെ ശബ്ദം എപ്പോഴും പോലെ hurried ആയിരുന്നു.

“Hmm…”

“Dinner wait ചെയ്യണ്ട… നീ കഴിച്ചോ.”

“Okay.”

രണ്ടു നിമിഷത്തെ നിശബ്ദത.

മുമ്പൊക്കെ ആ നിശബ്ദതകൾക്കും ഒരു warmth ഉണ്ടായിരുന്നു. ഇപ്പോൾ…

സംസാരിക്കാൻ വിഷയങ്ങൾ തീർന്നുപോയ ആളുകളെ പോലെ.

“അപ്പൊ ഞാൻ വെക്കട്ടെ… meeting ഉണ്ട്.”

“ശരി.”

Call cut ആയി.

Phone പതുക്കെ മേശപ്പുറത്ത് വെച്ച ശേഷം വിദ്യ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കി നിന്നു.

ഒരിക്കൽ തന്റെ ഓരോ ചെറിയ കാര്യവും ശ്രദ്ധിച്ചിരുന്ന മനുഷ്യനാണ് സുരേഷ്.

തലവേദന വന്നാൽ പോലും പത്ത് തവണ വിളിച്ച് ചോദിച്ചിരുന്ന ആളായിരുന്നു.

പക്ഷേ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എപ്പോഴോ അവർ ഭർത്താവും ഭാര്യയും എന്നതിലുപരി, ഉത്തരവാദിത്വങ്ങൾ പങ്കിട്ടു ജീവിക്കുന്ന

💬 Comments

View all comments