0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

വെപ്രാളപ്പെട്ട് നേരെ കാറിനടുത്തേക്ക് ഓടി.. അവിടുന്ന് നേരെ സ്റ്റേഷനിലേക്ക് വന്നു "

"ആ വീട് കണ്ടാൽ എങ്ങനെ ഇരിക്കുമെന്ന് ഓർമ്മയുണ്ടോ "

"അത് വലിയൊരു വീടാണ്. ഇരുമ്പിന്റെ വലിയ ഗേറ്റ് ആണ്. ആ ഗേറ്റിന്റെ വശങ്ങളിലുള്ള മതിലിൽ രണ്ട് ആനകളുടെ ഒരു ചെറിയ ശില്പം നിൽക്കുന്നതായിട്ട് ഓർമയിലുണ്ട്..പിന്നെന്തായിരുന്നു…ആ.. ആ വീടിന്റെ മുൻവശത്തെ വാതില് മരം കൊണ്ടുള്ള കൊത്തുപണികൾ നിറഞ്ഞ വലിയൊരു വാതിലാണ്.."

"ഓക്കെ..എടോ സ്റ്റേഷനിൽ ആരാ ഉള്ളത് "

എസ് ഐ അടുത്ത് നിൽക്കുന്ന ഞാൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കുന്ന പോലീസുകാരനോട് ചോദിച്ചു.

"സാറെ ജേക്കബും, മണിയും.. പിന്നെ ശരീഫും ഉണ്ട് "

"എന്നാ അവരോട് അവിടെ പോയി ആ വീട്ടിൽ ഒന്ന് നോക്കാൻ പറ. ഇയാള് കണ്ട പോലെ എന്തേലും ഉണ്ടോയെന്ന് "

"ഒക്കെ സർ "

"ആ.. പിന്നെ.. ആ വീടിന്റെ രൂപം ഒന്ന് പറഞ് കൊടുത്തേക്ക് "

"ശെരി സർ "

അതോടെ ആ പോലീസുകാരൻ ഫോണുമെടുത്ത് പുറത്തേക്ക് പോയി.

" ശ്ശോ..എന്നാലും ആ ഗേറ്റും ആന ശില്പവുമിക്കെ എവിടേയോ കണ്ട് പരിചയമുണ്ടല്ലോ "

എസ് ഐ നെറ്റിയിൽ തടവി കൊണ്ട് സ്വയം പറഞ്ഞു. വാർഡിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.

കിച്ചുവിനെ നോക്കിയപ്പോ അവൻ എസ് ഐയെ നോക്കി മന്ദഹസിക്കുന്നുണ്ട്.

യെസ്.. ഇവന്റെ ഈ ചിരി കണ്ടാലറിയാം ഇവനിതിലെന്തോ പങ്കുണ്ടെന്നത്.. ഞാനിങ്ങനെ പറഞ്ഞാലും കിച്ചുവിന് പെട്ടെന്ന് ഈ കേസിൽ നിന്ന് ഊരാൻ പറ്റത്തില്ല.. അതെ.. ഇപ്പോഴാണ് എനിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം തമ്മിൽ കണക്ട് ആകുന്നത്.

ഇത് ചിലപ്പോ മുൻപ് നടന്നിരുന്ന കൂട്ട കൊലകളുടെ

💬 Comments

View all comments