0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 434

തായെക്ക് പോയി.കുറച്ചു നേരത്തിനു ശേഷം മാമി എനിക്ക് കുറച്ച് വെള്ളം തന്നു കൊണ്ട് ചോദിച്ചു "എന്താ കിച്ചു പറ്റിയെ " 'ഒരു സ്വപ്നം കണ്ടു ' "മ്മ് " അധിക ദിവസവും ഞാൻ അന്നത്തെ ആക്‌സിഡന്റ് സ്വപ്നം കണ്ട് ആണ് ഞെട്ടി ഉണരൽ.അത് മാമിക് അറിയാവുന്നത് കൊണ്ട് തന്നെ വേറെ ഒന്നും ചോദിച്ചില്ല.

"ഞാൻ ഇവിടെ കിടക്കണോ " 'വേണ്ട എനിക്ക് കുഴപ്പല്ലിയ ' "ന്നാ പ്രാർത്ഥിച്ച് കിടന്നോ..... എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചട്ടോ " 'മ്മ് ' അങ്ങനെ മാമി പോയി ശരീരം ആകെ വിയർപ് ഒട്ടിയിട്ടുണ്ട്. ഞാൻ ബാത്‌റൂമിൽ പോയി ഷവർ ഓൺ ചെയ്ത് അതിന്റെ അടിയിൽ നിന്നു. ഉറങ്ങുമ്പോ സ്വപ്നം കണ്ട് പേടിച് ഞെട്ടി ഉണരാർ ഒക്കെ ഉണ്ട് മിക്കവാറും അന്നത്തെ ആക്‌സിഡന്റ് ആയിരിക്കും കാണുക . ഇന്ന് എന്താ ആ പെണ്ണിനെ കണ്ടേ എന്ന് അറിയില്ല.. ആ എന്തേലും ആവട്ടെ... അങ്ങനെ ശരീരം തുടച് ഒരു ബോക്സറും ഇട്ട് ഞാൻ വീണ്ടും നിദ്രയെ പുൽകി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ആരോ മുടിയിൽ പിടിച്ച് വലിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് കണ്ണ് തുറന്നത്.നിവി ആയിരിക്കും മാമന്റെ രണ്ടാമത്തെ സന്താനം. ആദ്യത്തേത് സ്കൂളിൽ പോയിട്ടുണ്ടാകും വിദ്യ. "ആരാടാ എന്റെ മുടിയിൽ പിടിച് വലിക്കുനെ " അത് കേട്ടപ്പോ ചെറുക്കൻ ചിരിച് കൊണ്ട് കയ്യും ബാക്കിൽ കെട്ടി പിന്നിലേക്ക് പോയി.ഞാൻ ദേഷ്യപ്പെട്ടാലൊന്നും പുള്ളിക് ഒരു വിഷയം അല്ല. ഇങ്ങനെ ചിരിച്ചോണ്ട് നിക്കും. എന്നെ നല്ല ഇഷ്ടമാണ് ചെക്കന്. ലീവിന് വന്നാൽ അധിക നേരവും എന്റെ കൂടെ ആയിരിക്കും. ഞാൻ ഇന്നലെ വാങ്ങിയ ടോയ് അവന് എടുത്ത് കൊടുത്തിട്ട് ഫ്രഷ് ആയി ഒരു ട്രൗസറും ടീഷർട്ടും ഇട്ട് അവനെയും എടുത്ത് തയാത്തേക്ക് പോയി. ഹാളിൽ ആരും ഇല്ല. മാമൻ പോയിട്ട് ഉണ്ടാകും. ഞാൻ നിവിയെയും തോളത്തു വച്ച് പുറത്തേക്ക് ഇറങ്ങി ലവ് ബേർഡ്സിനും വളർത്തു മീനിനും തീറ്റ കൊടുത്തു കുറച്ച് നേരം അവിടെ തന്നെ നിന്നു. 'കിച്ചു കഴിക്കാൻ വാ .... ആ ചെറുക്കനേം കൂട്ടിക്കോ ' "ദാ വരണു......വാടാ നിവി

💬 Comments

View all comments