Chapter Title : ലക്ഷ്മി ചേച്ചി ? 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
തന്നെ. അത് ഞാൻ വന്നപ്പഴേ ശ്രദ്ധിച്ചിരുന്നു മുറ്റത്ത് ചെരുപ്പില്ല.
"ചേച്ചി....."
ചേച്ചി അടുക്കളയിൽ ആയിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്നു. പാത്രം കഴുകുവാ. ഞാനുമാ കൈവരിയുടെ പുറത്ത് കേറിയിരുന്നു.
"ചേച്ചി ഫോണൊന്ന് തരോ...?? അമ്മേ വിളിക്കാനാ....!"
"നീ എന്തിനാ ചോദിക്കണേ പോയി എടുത്ത് വിളിച്ചൂടെ....??"
സ്നേഹത്തോടെയുള്ള ശാസന.
"ഫ്രീഡ്ജിന്റെ ഒയരെ ഇരുപ്പുണ്ട്."
അടുക്കളേ തന്നാണ് ഫ്രിഡ്‌ജ് ഇരിക്കുന്നതും. ഞാൻ പോയി ഫോൺ എടുത്തിട്ട് വന്നു. പിന്നെ പഴയ പോലെ കൈവരിക്ക് പുറത്തിരുന്നു. അമ്മയുടെ നമ്പർ dial ചെയ്തു.
"അഹ് ലക്ഷ്മി....."
ആദ്യ റിങ്ങിൽ തന്നെ അമ്മ ഫോൺ എടുത്തു.
"അമ്മേ ഞാനാ....,,"
"അഹ് മോനെ... നിയായിരുന്നോ...?? നീ ഇപ്പൊ ലക്ഷമിടവിടെ തന്നല്ലേ....??"
"അഹ് അമ്മേ..."
"mm ഇന്നൊരു ദിവസത്തേക്ക് മോനൊന്ന് അഡ്ജസ്റ്റ് ചെയ്യ് കേട്ടോ....! നാളെ രാവിലെ തന്നെയമ്മ അങ്ങ് വരാം. പിന്നെ നമ്മടെ വീട് പോലെ അകത്ത് ബാത്രൂം ഒന്നും കാണില്ല. മൂത്രം ഒഴിക്കാൻ വിട്ടുവാണേ മാമനോടൊ ലക്ഷ്മിയോടോ പറഞ്ഞ മതി കേട്ടോ...."
"mm. പിന്നമ്മേ ഞാൻ പറഞ്ഞതല്ലേ ഞാനും വരാന്ന്.. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അമ്മേ.....!"
"നീ വരാത്തത് തന്നെയാ നന്നായേ. നമ്മടെ മുക്കിലൊക്കെ പോലീസുണ്ടായിരുന്നു. പിന്നെ നിനക്ക് മാത്രേ miss ചെയ്യുന്നുള്ളോ...?? അമ്മേം മക്കളെ വല്ലാതെ miss ചെയ്യുന്നുണ്ട്. നീ കഴിച്ചായിരുന്നോടാ....??"
"mm. അമ്മയോ...??"
"കഴിച്ചെടാ...! എന്നാ ശെരി മോനെ. നേരത്തെ പോയി കിടന്നുറങ്ങാൻ നോക്ക്."
ഫോൺ കട്ട് ചെയ്യുമ്പോ ആകെ സങ്കടം ആയിരുന്നു. അമ്മയെ ഒരു ദിവസം പോലും വിട്ട് നിന്നിട്ടില്ല. പത്താം ക്ലാസ്സുകാരൻ ആണേലും ഞാനിപ്പഴും കൊച്ചു കുട്ടി തന്നെയാ. ഒരാശ്വാസത്തിന്
💬 Comments
View all comments