0%

Chapter Title : ലതികയും മരുമകനും [Smitha]

Author : സ്മിത Read All Parts 11.5K

എപ്പോഴും കുളിച്ച് വൃത്തിയായി,വൃത്തിയുള്ള വസ്ത്രങ്ങളണിഞ്ഞ്. അത്യാവശ്യം മേക്കപ്പൊക്കെയിട്ട്, കൊച്ച് സുന്ദരി തന്നെ ഇപ്പോഴും...

അതൊക്കെ ഓർത്താണ് അന്ന് അങ്ങനെയൊക്കെ അയാളുടെ വീട്ടിൽ കണ്ടെങ്കിലും താൻ ഒന്നും തന്നെ അമ്മയോട് ചോദിക്കാതിരുന്നത്.
"ഡയാനയുടെ കെട്ട്യോൻ എങ്ങനെയുണ്ട് മോളെ?"

ലതിക വീണ്ടും ചോദിച്ചു.

"തനി സൂത്രപ്പണിക്കാരനാണ് എന്നാ അമ്മെ ശ്രീയേട്ടൻ പറഞ്ഞെത്,"

അനിത പറഞ്ഞു.

"പക്ഷെ ശ്രീയേട്ടനേക്കാളും സീനിയോറിറ്റി ഉണ്ട് അങ്ങേർക്ക് ...പിന്നെ മാത്യു സാറിനെ കയ്യിലെടുക്കേണ്ട സകല അടവും അറിയാം,"

"എന്നാ എന്തെങ്കിലും ഒക്കെ ചെയ്തില്ലെങ്കിൽ അയാള് വൈസ് പ്രസിടന്റ്റ് ആകും,"

സ്വരത്തിൽ അമർഷവും വിഷമവും അടക്കി ലതിക പറഞ്ഞു.

"എന്തെങ്കിലും എന്ന് പറഞ്ഞാൽ?"

അനിത ചോദിച്ചു.

"അത് അറിയില്ല...ഏതായാലും ശ്രീക്കുട്ടൻ വരട്ടെ!"

അന്ന് രാത്രി ശ്രീരാഗിന്റെ കാർ പോർച്ചിലേക്ക് കയറിയപ്പോൾ തന്നെ അനിത വാതിൽക്കലേക്ക് ചെന്നിരുന്നു.പതിവ് പോലെ ശ്രീരാഗ് അവളെ നെഞ്ചോട് ഒന്ന് ചേർത്ത് പിടിച്ചു.
"എന്താ ഇന്ന് മുഖത്ത് ഒരു വാട്ടം?"

ശ്രീരാഗ് ചോദിച്ചു.

"അതൊക്കെ പറയാം,"

അനിത പറഞ്ഞു.

"ആദ്യം ശ്രീയേട്ടൻ കുളിച്ച് എന്തെങ്കിലും കഴിക്ക് ..."

അനിത പറഞ്ഞു.

അയാൾ ചിരിച്ചു.

രാത്രി ഒരുമിച്ചുള്ള അത്താഴത്തിന് ശേഷം ശ്രീരാഗ് അനിതയേയും കൂട്ടി മുറ്റത്തേക്ക് പോയി. സിറ്റൗട്ടിൽ നിന്ന് രണ്ട്‍ കസേരകൾ അയാൾ പുറത്തേക്കെടുത്ത് മുറ്റത്തെ മാവിൻ ചുവട്ടിൽ വെച്ച് അവളെ നോക്കി.

"ഇരിക്ക് പെണ്ണെ.."

"എന്നാ ഇന്നൊരു സോപ്പിടീൽ?"

അനിത ഗൗരവത്തിൽ ചോദിച്ചു.

"സോപ്പിടീൽ ഒന്നും അല്ല ..."

അയാൾ ചിരിച്ചു.

"ആദ്യം നിനക്ക് എന്താ പറയാനുള്ളേ എന്ന് കേൾക്കണം. പിന്നെ എനിക്ക് പറയാനുള്ളത് നീ കേൾക്കണം,"

"രണ്ടും ഒന്നാണ് എന്നാണ് എനിക്ക്

💬 Comments

View all comments