Chapter Title : ലൗ ആക്ഷൻ ഡ്രാമ 3 [Introvert]
.. ഫസ്റ്റ് കണ്ട ഉടനെ അങ്ങ് ഇഷ്ടമാവുന്നതും, അവളെ നോക്കികൊണ്ടിരിക്കുന്നതും , അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് നോക്കുന്നതും , അവളോട് മിണ്ടുന്നതും , പിന്നീട് പ്രൊപ്പോസ് ചെയ്യുന്നതും , എന്നിട്ട് അവളുടെ പുറകെ നടന്ന് വീഴ്ത്തുന്നതും ഭയങ്കര ഫീലാ അളിയാ ….
ഞാൻ : എന്തുപറ്റി അളിയാ സാഹിത്യ ഫീൽ …
വിവേക് : ഒരാൾക്ക് പ്രണയം തോന്നിയാൽ സാഹിത്യം ഒക്കെ വരുമെടാ ….
ഞാൻ : ഡാ എന്നുവെച്ചാൽ നീ ആരെയോ ലൈൻ അടിക്കുവാന്ന് തോന്നുന്നെല്ലോ … സത്യം പറ ആരെയാ …
വിവേക് : നീ ആരോടും പറയത്തില്ലല്ലോ ..
ഞാൻ : ഇല്ലടാ .. നീ പറ … ആരാ കക്ഷി ??
വിവേക് : ഇന്നലെ വന്ന നിമ്മി ഇല്ലേ അവളെ … ഫസ്റ്റ് കണ്ടപ്പോളേ ഞാൻ ഫ്ലാറ്റ് ആയി പോയി ..
ഞാൻ ഞെട്ടി പോയി ഇത് കേട്ടപ്പോൾ .. പക്ഷെ എനിക്ക് അവനോടു ദേഷ്യം തോന്നിയില്ലാ . എനിക്ക് അമ്മയോട് ആണ് ദേഷ്യം തോന്നിയത് . കാരണം അമ്മ ഈ കോളേജിൽ വന്നില്ലായിരുന്നേൽ ഞാൻ ഇത് ഒന്നും കേൾക്കണ്ട ആവശ്യം വരില്ലായിരുന്നു ..എങ്ങനെയേലും ഇവനെ പിന്തിരിപ്പിക്കണം അതായിരുന്നു എന്റെ മനസ്സിൽ ..
ഞാൻ : ഡാ നിമ്മി ചേച്ചി .. ഡാ നിമ്മി ചേച്ചി കെട്ടിയത് ആടാ .. അതും അല്ലാ നിന്നെക്കാൾ മൂത്തത് അല്ലേ …
വിവേക് : പ്രിയാ നിന്നെക്കാൾ മൂത്തത് അല്ലേ എന്നിട്ട് നീ അവളെ പ്രേമിക്കുന്നില്ലേ … പിന്നെ അവളുടെ കെട്ടിയോൻ
💬 Comments
View all comments