Chapter Title : ലവ് അറ്റ് ഫസ്റ്റ് സൈട് [അമവാസി]
കൊണ്ട് വീട്ടിൽ കറങ്ങി.,
അമ്മ : ഉണ്ണി നേരം കൊറേ ആയി വേളക്ക് വെക്കണം വാ വീട്ടിൽ പോവാം
ഉണ്ണി : പോവാലോ
അതും പറഞ്ഞു വീട്ടിൽ എത്തിയപ്പോ ഉമ്മറത്ത് അച്ഛൻ വന്നു ഇരിപ്പുണ്ട്
അവരെ കണ്ടതും അച്ഛന് ശെരിക്കും കലി വന്നു
അച്ഛൻ : എവിടേലും പോവുമ്പോ താക്കോൽ വീട്ടിൽ വച്ചുടെ അതും കൊണ്ടാണോ പോവുന്നെ
അമ്മ : ഞാൻ മോന്റെ കൂടെ അല്ലെ ഏട്ടാ പോയത് ഏട്ടൻ ഇത്രയും പെട്ടന്ന് വരും എന്ന് വിചാരിച്ചില്ല ഞാൻ ഇപ്പൊ തുറക്കാം
അച്ഛൻ : തുറക്കുവോ അടക്കുവോ എന്താ വെച്ച ആയിക്കോ.. ഞാൻ പൊന്നു
അമ്മ : ഏട്ടാ നമ്മുടെ മോൻ
അച്ഛൻ : അറിഞ്ഞു... ഇതൊന്നും അത്രയ്ക്ക് വലിയ കാര്യം അല്ല.. പിന്നെ ഈ പ്രഹസനം ഇരിക്കുന്ന മുന്നേ കാലു നീട്ടുന്ന പോലെയാ
അമ്മ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ
അച്ഛൻ : ഞാൻ ഒന്നും പറയാൻ ഇല്ല
ഉണ്ണി : അച്ഛൻ ഒന്ന് നിന്നെ.. ഞാനും കൊറേ കാലം ആയി കാണുന്നു സഹിക്കുന്നു.. ഒരു നല്ല വാക്ക് വേണ്ട അത് നിങ്ങളിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.. പുച്ഛിക്കാതെ ഇരുന്നൂടെ
അച്ഛൻ : എടാ നീ ആരാ എന്നാ നിന്റെ വിചാരം... ഈ സിനിമ ലോകം ഒക്കെ തകർന്നു വീഴാൻ അതികം സമയം ഒന്നും വേണ്ട ഇതിൽ ഒക്കെ നിലനിൽപ്പ് ഇണ്ടാവും എന്ന് നിനക്ക് തോന്നുണ്ടോ
അമ്മ : ഏട്ടാ.. 🥲
ഉണ്ണി : അയാള് പറയട്ടെ അമ്മേ അന്നും ഇന്നും എന്നെ അയാള് നാണം കൊടുത്തിട്ടു അല്ലെ ഉള്ളൂ ഇത് ഞാൻ നേരത്തെ ഊഹിച്ചത് ആണ്
അമ്മ : ഉണ്ണി അയാളോ എന്താ നീ വിളിച്ചേ
അച്ഛൻ : വിളിക്കട്ടെടി... ചവിട്ടി നിൽക്കുന്ന മണ്ണ് ഒളിച്ചു പോവാൻ അതികം സമയം ഒന്നും വേണ്ട.. അത് പോട്ടെ അവൻ അവന്റെ ചോര തിളപ്പ് കൊണ്ട് ആണെന്ന് വെക്കാം നീ എന്താ കാണിക്കുന്നേ.. ഈ വസ്സയം കാലത്തു ഈ തുള്ളി ചാടി നടക്കുന്നത് എന്ത് കണ്ടിട്ടാ.. കോലം
💬 Comments
View all comments