Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]
ബാധയും കയറിയോ...?"
ഞാൻ ചന്തി തടവിക്കൊണ്ട് അലറി...
"മിണ്ടിപ്പോകരുത് നീ!"
ചേച്ചി കയ്യിലിരുന്ന ചട്ടുകം എനിക്ക് നേരെ ചൂണ്ടി. കണ്ണൊക്കെ ദേഷ്യം കൊണ്ട് തള്ളി പുറത്തു വരുന്നുണ്ട്.
"ഇന്നലെ നീ എന്തൊക്കെയാ കാണിച്ചുകൂട്ടിയതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?"
ചേച്ചിയുടെ ആ അലർച്ച കേട്ടപ്പോഴാണ് എനിക്ക് സംഗതി പിടികിട്ടിയത്....
പെട്ടെന്ന് ഇന്നലത്തെ കാര്യങ്ങൾ... ആ റോൾസ് റോയ്സ് കാറും, അനു ചൈതന്യയും, പിന്നെ ആ കേക്ക് തീറ്റിക്കലും... എല്ലാം കൂടി ഒരു സിനിമ പോലെ മനസ്സിലൂടെ ഓടി. ആ വിരലുകൾ എന്റെ ചുണ്ടിൽ തൊട്ടത് ഓർത്തപ്പോൾ ഇപ്പോഴും ഒരു ചെറിയ വിറയൽ.
പക്ഷെ അത് പുറത്തു കാണിക്കാൻ പറ്റില്ലല്ലോ. ഞാൻ പരമാവധി കൂളായി.
"ഓ... അതായിരുന്നോ കാര്യം? അതിനിയും നിങ്ങൾ വിട്ടില്ലേ?"
ഞാൻ വലിയ കാര്യമാക്കാതെ, ഒരു പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു.
"കഴിഞ്ഞ കാര്യമല്ലേ... അത് വിട്ടേക്ക്... എനിക്ക് വിശക്കുന്നു..."
ഇനിയും ഇവിടെ നിന്നാൽ ചട്ടുകം വെച്ച് വേറെ വല്ല പണിയും കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട്, ഞാൻ പതിയെ അവിടെ നിന്നും വലിയാൻ നോക്കി.
തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും...
"എങ്ങോട്ടാടാ ഓടുന്നേ?"
പെട്ടെന്ന് ഏട്ടത്തി എന്റെ കൈയിൽ കടന്നുപിടിച്ചു. സാധാരണ എന്റെ രക്ഷയ്‌ക്കെത്താറുള്ള ഏട്ടത്തി പോലും ഇത്തവണ കടുപ്പത്തിലാണ്. എന്നെ വലിച്ച് അവരുടെ മുന്നിൽ തന്നെ നിർത്തി.
"അങ്ങോട്ട് ഓടാൻ വരട്ടെ... കാര്യം കഴിയട്ടെ..."
ഏട്ടത്തിയുടെ പിടി മുറുകി. ഞാൻ പെട്ടു!
"നിനക്ക് അവളാരാന്ന് അറിയോ?"
ചേച്ചി ചോദിച്ചു...
"അനു ചൈതന്യ അല്ലേ...?"
ഞാൻ മറുപടി കൊടുത്തു...
"ദേ അഭി സത്യായിട്ടും ഞാൻ നിന്റെ തലമണ്ട അടിച്ചു
💬 Comments
View all comments