0%

Chapter Title : ലവ് ബൈറ്റ് [കാവൽക്കാരൻ]

കൈകൾ താനേ വിറയ്ക്കാൻ തുടങ്ങി. തൊണ്ട വറ്റി വരളുന്നു.

ഈ ലിസ്റ്റ് കണ്ടപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് കത്തിയത്.

ചൈതന്യ മെഡിസിറ്റി: എന്റെ അമ്മ സീനിയർ ഡോക്ടർ ആയി വർക്ക് ചെയ്യുന്ന ഹോസ്പിറ്റൽ!

വിശ്വ ഗോൾഡ് & ഡയമണ്ട്സ്: എന്റെ അച്ഛൻ കഴിഞ്ഞ 20 വർഷമായി മാനേജർ ആയി ജോലി ചെയ്യുന്ന ജ്വല്ലറി!

ചൈതന്യ Info-Park: ചേച്ചിയും ഏട്ടത്തിയും ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന ഐടി കമ്പനി!

ചുരുക്കത്തിൽ പറഞ്ഞാൽ, എന്റെ അച്ഛനും അമ്മയും ചേച്ചിയും ഏട്ടത്തിയും... എന്തിന്, ഈ വീട് മുഴുവനും പുലരുന്നത് ആ പെണ്ണിന്റെ കാരുണ്യം കൊണ്ടാണെന്ന് അർത്ഥം!

ഞങ്ങളുടെയൊക്കെ അന്നദാതാവിനെയാണ്, അല്ലെങ്കിൽ എന്റെ കുടുംബം മൊത്തം പണിയെടുക്കുന്ന കമ്പനിയുടെ മുതലാളിയെയാണ് ഞാൻ ഇന്നലെ...

"ചെരുപ്പ് ഊരിയിട്ട് കയറടി..." എന്ന പോലേ പറഞ്ഞ് ഗമ കാണിച്ചത്!

ഞാൻ മെല്ലെ തലയുർത്തി ചേച്ചിയേയും ഏട്ടത്തിയേയും നോക്കി. അവർ സഹതാപത്തോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്.

"ഇപ്പൊ മനസ്സിലായോടാ നാറി നീ ആരോടാണ് അങ്ങനെയൊക്കെ സംസാരിച്ചതെന്നും പെരുമാറിയതെന്നും?"

ചേച്ചി പല്ലിരുമ്മിക്കൊണ്ട് ചോദിച്ചു.

എന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാതിരിക്കാൻ ഞാൻ പാടുപെട്ടു.

പടച്ചോനേ... പണി പാളിയെന്ന് പറഞ്ഞാൽ പോരാ, പാളീസായി!

എന്നാലും ഞാൻ മനസ്സാനിധ്യം കൈ വിട്ടില്ല..

​"അതിന് ഞാനിന്നലെ ഒന്നും ചെയ്തില്ലല്ലോ... ആകെപാടെ ചെരുപ്പ് ഊരി കയറാനല്ലേ പറഞ്ഞിട്ടുള്ളു അത് ഇത്രക്കും വലിയ പ്രശ്നം ആണോ..."

ഞാൻ വീണ്ടും ന്യായീകരിക്കാൻ നോക്കി.

​"അതൊന്നുമല്ലടാ പ്രശ്നം..."

ഏട്ടത്തി ഇടയിൽ കയറി.

​"പിന്നെന്താ?"

​"നീ ഒന്ന് ഹാളിലേക്ക് ചെന്ന് നോക്ക്. അമ്മ അവിടെ സോഫയിൽ ബോധം കെട്ടപോലെ ഇരിപ്പുണ്ട്."

💬 Comments

View all comments