Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]
ഭൂമികുലുക്കം ഉണ്ടായതുപോലെ വല്ലാത്തൊരു കറക്കം. ചെവിക്കുള്ളിൽ വലിയൊരു ശംഖ് മുഴങ്ങുന്നതുപോലെ അവന് തോന്നി. 'ശിവനേ... ഒരു ആവേശത്തിന് ആ ഇല മൊത്തത്തിൽ അങ്ങോട്ട് തിന്നുകയും ചെയ്തു!' അവന്റെ ഉള്ളിലിരുന്ന് ആരോ വിളിച്ചു കൂവുന്നുണ്ടായിരുന്നു.
എന്നാൽ നിമിഷങ്ങൾക്കകം ആ അസ്വസ്ഥതകൾ മാറി. അവന്റെ ശരീരത്തിന്റെ സിസ്റ്റം മൊത്തത്തിൽ ഒന്ന് റീബൂട്ട് ആവുന്നതുപോലെ അവനുതോന്നി.
ഞരമ്പുകളിലൂടെ ചോരയല്ല, മറിച്ച് തിളച്ചു മറിയുന്ന ലാവയാണ് ഒഴുകുന്നതെന്ന് അവന് തോന്നിപ്പോയി. ശരീരമാസകലം വല്ലാത്തൊരു ചൂട് ഇരച്ചു കയറി. അവന്റെ ഹൃദയം വലിയൊരു ചെണ്ട പോലെ 'ഡും ഡും' എന്ന് മിടിക്കാൻ തുടങ്ങി.
സാധാരണ ആ ഇല ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആ ചെറിയ ഉന്മേഷം ആയിരുന്നില്ല അത്, അതിന്റെ നൂറിരട്ടി പവറുള്ള എന്തോ വലിയൊരു ഊർജ്ജം ശരീരത്തിൽ നിറയുന്ന അവസ്ഥയായിരുന്നു അവന്!
കണ്ണിലെ ഇരുട്ടൊക്കെ മാറി കാഴ്ച ക്ലിയർ ആയപ്പോൾ, തറയിൽ മുട്ടുകുത്തി ഇരിക്കുന്ന അനുവിനെ അവൻ കണ്ടു. അവന്റെ ഈ വെപ്രാളവും കോപ്രായങ്ങളും കണ്ട് ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു അവൾ. ഇത്രയും നേരം ഭയന്ന് വിറച്ചു കരഞ്ഞുകൊണ്ടിരുന്ന ഭർത്താവ് പെട്ടെന്ന് പോക്കറ്റിൽ നിന്നും ഏതോ ഇല എടുത്ത് തിന്നിട്ട്, ഷോക്ക് അടിച്ചവനെപ്പോലെ വിറയ്ക്കുന്നത് കണ്ടാൽ ആരായാലും ഒന്നു പകച്ചുപോകും.
അവന്റെ തലച്ചോറിലെ സകല പേടിയും ആ ഇല കൊണ്ടുപോയിരുന്നു. പകരം സിരകളിൽ ഒഴുകുന്നത് വല്ലാത്തൊരു അഹങ്കാരവും ധൈര്യവുമാണ്.
അവൻ ഭിത്തിയിൽ കുത്തിപ്പിടിച്ച് പതുക്കെ എഴുന്നേറ്റു നിന്നു. ഇലയുടെ ഓവർഡോസ് കാരണം കാലുകൾ ചെറുതായിട്ടൊന്ന് പാളിയെങ്കിലും അവൻ പെട്ടെന്ന് തന്നെ ബാലൻസ് ചെയ്തു. ശേഷം ഉടുത്തിരുന്ന മുണ്ടൊന്ന് മടക്കിക്കുത്തി, ഷർട്ടിന്റെ കോളർ രണ്ടു കയ്യും വെച്ച്
💬 Comments
View all comments