0%

Chapter Title : ലവ് ബൈറ്റ് 9 [കാവൽക്കാരൻ]

പോലെ അവൾ പുറകോട്ട് തെറിച്ചുപോയി. ഭിത്തിയോട് ചേർത്ത് വെച്ചിരുന്ന ആ വലിയ തടിമേശയുടെ മൂലയിലേക്ക് അവളുടെ തല അതിശക്തമായി ചെന്നിടിച്ചു. കേൾക്കുന്നവന്റെ ഉള്ളൊന്നു പിടയുന്ന ആ വലിയ ശബ്ദത്തിനൊപ്പം, ജീവനില്ലാത്തതുപോലെ അവൾ തറയിലെ തണുത്ത ടൈൽസിലേക്ക് തളർന്നുവീണു.

അവിടെയൊരു നിമിഷം സമയം നിശ്ചലമായതുപോലെ തോന്നി. തറയിൽ അനക്കമറ്റ് കിടക്കുന്ന അവളുടെ തലയുടെ പിൻഭാഗത്തുനിന്നും കറുപ്പ് കലർന്ന കട്ടച്ചോര തറയിലേക്ക് ഊർന്നിറങ്ങാൻ തുടങ്ങി. തനിക്ക് ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്നവൾ....ഇതാ വെറുമൊരു സാധാരണക്കാരിയെപ്പോലെ ചോര വാർന്നു കിടക്കുന്നു!

തറയിലേക്ക് പടരുന്ന ആ ചോര നോക്കി നിൽക്കുമ്പോൾ അഭിയുടെ ശരീരത്തിൽ വല്ലാത്തൊരു വിറയൽ അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും ഓടിച്ചെന്ന് അവളെ വാരിയെടുക്കാൻ അവൻ ആഗ്രഹിച്ചെങ്കിലും, അവന്റെ ഒരൊറ്റ അവയവങ്ങൾ പോലും അവനെ അനുസരിക്കുന്നില്ലായിരുന്നു.

തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ് ഇരച്ചുകയറി. സകല ഞരമ്പുകളും പൊട്ടിത്തെറിക്കാൻ പോകുന്നതുപോലെയുള്ള വേദന. സ്വന്തം ശരീരത്തോട് തന്നെ പോരാടാൻ ശ്രമിച്ച് പരാജയപ്പെട്ട അവന്റെ കണ്ണുകളിൽ നിന്നും ചുടു കണ്ണുനീർ ധാരധാരയായി താഴേക്കൊഴുകി. തന്റെ കൺമുന്നിൽ എന്താണ് സംഭവിക്കുന്നതെന്നോ, താൻ എന്താണ് ചെയ്തു കൂട്ടിയതെന്നോ തിരിച്ചറിയാൻ കഴിയാതെ അവൻ വിതുമ്പി.

ഒടുവിൽ, ശരീരത്തിലെ അവസാനത്തെ ഊർജ്ജവും വറ്റി, കാഴ്ചകൾ പൂർണ്ണമായും ഇരുളടയുന്നതിനൊപ്പം ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ തൊട്ടടുത്തേക്ക് തന്നെ അവനും ബോധംകെട്ടു വീണു......)

___________________________________________

(അർദ്ധരാത്രിയുടെ ആ വലിയ നിശബ്ദത ആ മുറിക്കുള്ളിൽ തളംകെട്ടി നിന്നു.

പുറത്ത് ചീവീടുകളുടെ കരച്ചിലും, ദൂരെ എവിടെയോ കുരയ്ക്കുന്ന ഒരു നായയുടെ ശബ്ദവും മാത്രമാണ് ആ നിശബ്ദതയെ ഭേദിച്ചിരുന്നത്. തുറന്നിട്ട ജനലിലൂടെ വന്ന തണുത്ത കാറ്റ് ആ വലിയ മുറിക്കുള്ളിലേക്ക് അരിച്ചുകയറുന്നുണ്ടായിരുന്നു.

സാധാരണ

💬 Comments

View all comments