Chapter Title : ലേഡീസ് ഹോസ്റ്റലിലെ ലെസ്ബിയൻ പ്രണയിനികൾ [നയന]
ചുറ്റും മറക്കുന്ന തരത്തിൽ കർട്ടനും സ്ഥാപിച്ചിട്ടുണ്ട് ... ഇരുവരുടെയും മുറിയിൽ ആരും അധികം താമസിക്കാറില്ല എന്നാണ് ഞാൻ അറിഞ്ഞത്..
അതുകൊണ്ടുതന്നെ രാത്രി ആവോളം എൻറെ ഉള്ളിൽ നെഞ്ചിടിപ്പ് ഉണ്ടായിരുന്നു..
ഭക്ഷണം കഴിഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നു.. ഇരുവരും ടെറസിന് മുകളിൽ നിന്ന് ഒരുപാട് നേരം സംസാരിച്ചതിനുശേഷം.. മുറിയിലേക്ക് കയറി വന്നു..
പിന്നെ എൻറെ കട്ടിലിന് അരികിൽ വന്നിരുന്നു കൊണ്ട് ഗ്രീഷ്മ പറഞ്ഞു..
രാത്രി പല ശബ്ദവും കേൾക്കാം.. മിണ്ടാതെ കിടന്നാൽ നിനക്ക് കൊള്ളാം.. ചിലപ്പോൾ നീ പലതും കാണും.. അതൊക്കെ കണ്ടില്ലെന്ന് വെച്ച് നിന്നാൽ ഈ മുറിയിൽ നിനക്ക് കാലാകാലം താമസിക്കാം.. ഞങ്ങൾ ആയിട്ട് നിനക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. തിരിച്ച് നീയും ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്.. ഇവിടെ കാണുന്നതൊന്നും ആരോടും പറയാനും പാടില്ല..
എല്ലാം ഭയത്തോടെ കേട്ട് നിന്ന ഞാൻ തലയാട്ടി.. ഹോസ്റ്റലിൽ മറ്റൊരു മുറി ഒഴിവില്ല .. ഈ ഹോസ്റ്റൽ അല്ലാതെ മറ്റിടങ്ങളിൽ ആണെങ്കിൽ വലിയ വാടകയാണ്.. എന്ത് തന്നെ വന്നാലും.. എന്നെ ബാധിക്കുന്ന പ്രശ്നമില്ലെങ്കിൽ ഈ മുറിയിൽ തന്നെ തുടരേണ്ടിവരും എന്ന ബോധം എൻറെ ഉള്ളിൽ ഉണ്ടായിരുന്നു..
ഉടനെ ഫാത്തിമ അവരുടെ കട്ടിലിനു ചുറ്റുമുള്ള കർട്ടൻ മറച്ച് അകത്തു കിടന്നു... ഗ്രീഷ്മ എൻറെ അരികിൽ നിന്നും എഴുന്നേറ്റ് ചെന്ന്.. അവളും അകത്തുകയറി..
ഒരുപാട് സമയം ചിരിക്കുന്നതും കൊഞ്ചുന്നതുമായ ശബ്ദങ്ങൾ കേട്ടു.. സത്യത്തിൽ അപ്പോൾ എനിക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു.. ഞാൻ നല്ലപോലെ മയങ്ങിത്തുടങ്ങി..
പെട്ടെന്നാണ് ശ്വാസം വലിച്ചു പിടിച്ച് ശക്തിയോടെ മൂളുന്ന ശബ്ദം ഞാൻ കേൾക്കുന്നത്.. അത് കേട്ടതും ഞാൻ ഞെട്ടിയുണർന്നു..
ശബ്ദം
💬 Comments
View all comments