Chapter Title : ? ലീന [J]
ആണുങ്ങളും പെണ്ണുങ്ങളും രണ്ടുമൂന്ന് തവണ അവളുടെ വീട്ടിൽ വന്നു നിന്നിട്ടുണ്ട്.. അന്നും എല്ലാവരും ഒന്നിച്ച് ആണ് കിടന്നത്.. കൂട്ടുകാർ എല്ലാവരുമായി ഒന്നിച്ച് സംസാരിച്ച് കിടന്നു ഉറങ്ങിയിട്ടുണ്ടോ..?? വല്ലാത്തൊരു ഫീൽ ആണത്..!!)
ഞാൻ ഒന്നുകൂടി ബാത്ത്റൂമിൽ പോയി റൂമിലേക്ക് വന്നപ്പോഴത്തേക്കും അവൾ കിടക്കാനുള്ള പായ നിലത്ത് വിരിച്ചിരുന്നു.. ഞാൻ പായയിൽ കിടന്നു.. ഉറക്കം പിടിച്ചു വന്നപ്പോഴത്തേക്കും മുകളിൽ നിന്നും ഒരു ശബ്ദം..
"ശ് ശ്..."
"ഏഹ്, പുതിയ വീട്ടിൽ പാമ്പോ..??" ഞാൻ തല ചെരിച്ച് നോക്കി..
"ടാ പട്ടീ, ഞാനാടാ..!!"
"എന്താടീ, കിടന്ന് ഉറങ്ങ്.."
"ടാ, നിനക്ക് എൻ്റെകൂടെ ഉറങ്ങാൻ പേടി ഇല്ലേടാ..??"
"എന്തിന്..??"
സത്യത്തിൽ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു..
"ഹേയ്, ചുമ്മാ ചോദിച്ചതാ.. നീ കിടന്നോ.. ഗുഡ് നൈറ്റ്.."
ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു..
ദേഹത്ത് എന്തോ തട്ടുന്നപോലെ തോന്നിയാണ് ഞാൻ എഴുന്നേറ്റത്.. കണ്ണു തുറന്നപ്പോൾ ഇരുട്ട്..
"ഡീ" എന്ന് വിളിച്ചപ്പോൾ അവൾ എന്നോട് "മിണ്ടരുത്" എന്ന് പറഞ്ഞു.. എന്നിട്ട് അവൾ പോയി ലൈറ്റ് ഓൺ ചെയ്തു..
എൻ്റെ മുന്നിൽ നിൽക്കുന്ന അവൾ.. അവളുടെ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് ഒരു പന്തികേട് തോന്നി.. ഞാൻ എന്തോ പറയാൻ വരുന്നതിനു മുന്നേ അവൾ എൻ്റെ വായ പൊത്തി.. എന്നിട്ട് എന്നോട് കണ്ണടക്കാൻ പറഞ്ഞു..
ഒന്ന് പുരികം ഉയർത്തിയ എന്നെ അവൾ ദഹിപ്പിക്കുന്ന രീതിയിൽ ഒന്ന് നോക്കി.. ഇനിയും കണ്ണടച്ചില്ലേൽ അവൾ എന്നെ എന്തെങ്കിലും ചെയ്യും എന്ന് മനസ്സിലാക്കിയ ഞാൻ കണ്ണടച്ചു..
"ഞാൻ പറയാതെ തുറക്കരുത്.."
"ഇല്ല.."
ഒരു രണ്ടു മിനിട്ട് കഴിഞ്ഞ് "ആ ഇനി തുറക്ക്" എന്നവൾ പറഞ്ഞു..
💬 Comments
View all comments