0%

Chapter Title : ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.4K

നോക്കീട്ടെ ഉറങ്ങൂ .."'' അംബിക പറഞ്ഞിട്ട് കോൾ കട്ടാക്കി .

"'ഹമ് .."'ഹരി മൂളിയിട്ട് ഫോൺ കട്ടാക്കി വെളിയിൽ ഇറങ്ങി .

''' അളിയാ ..നീയത് തീർത്തോ ?''' ഹരി ഹാളിൽ എത്തിയപ്പോഴേക്കും സണ്ണി അകത്തെത്തിയിരുന്നു .

"'ഇല്ലടാ ..അവന് ബസ് കിട്ടിയില്ലേ ?''

"'ഹമ് ...അവൻ പോയി . ഇന്ന് ടിക്കറ്റ് കിട്ടുവായിരുന്നേൽ പോയേക്കാമാരുന്നു . വെറുതെ നാളെ വൈകിട്ട് വരെ ഇവിടെ ചൊറീം കുത്തിയിരിക്കണം"' സണ്ണി തല കുടഞ്ഞിട്ട് ഒരെണ്ണം ഒഴിച്ചു .

"'' നമ്മക്ക് നാളെ രാവിലെ വിട്ടാലോ അളിയാ "'' ഹരി സണ്ണിക്ക് ഒരു പെഗ് ഒഴിച്ച് നീട്ടി

"' ഏഹ് ? നിനക്കെന്താ വട്ടുണ്ടോ .. നാളെ വൈകിട്ടല്ലേ ടിക്കറ്റ് ? പിന്നെ രാവിലെയെങ്ങനാ ?''' സണ്ണി മിസ്ച്ചർ എടുത്തു വായിലിട്ടു .

"' കാറും കൊണ്ട് പോയാലോന്ന് . രാവിലെ വിട്ടാൽ വൈകുന്നേരത്തോടെ എത്തത്തില്ലെ ?''

"' പോകാരുന്നു അല്ലെ ... എന്നാപ്പിന്നെ ഷാബിനെ വിടണ്ടായിരുന്നു . നിനക്കിത് നേരത്തെ പറയത്തില്ലാരുന്നോ ?'''

"'' കാറും കൊണ്ടാണ് പോക്കെന്ന് കേട്ടാൽ അമ്മ ഓടിക്കും എന്നല്ലായിരുന്നോ നീ പറയുന്നേ . ഇപ്പോളെന്നാ പറ്റി ."' സണ്ണി മിസ്ച്ചർ ചവച്ചുകൊണ്ടവനെ നോക്കി .

"'അമ്മയോട് പറയുന്നില്ല ..വേറൊരു കേസുണ്ട് ..അതാ ഞാൻ പിന്നെ .."' ഹരിയൊന്ന് പതുങ്ങി

"'എന്നതാടാ .. വല്ല ലൈൻ കേസുമാണോ . പൊക്കണോ ? അതാണോ കാറും കൊണ്ട് പോകാന്ന് പറഞ്ഞെ ?'''

"' പൊക്കേണ്ടി വരില്ല ... അല്ലാതെ .."'ഹരി ഒരെണ്ണം കൂടി ഒഴിച്ചിട്ടൊറ്റ വലിക്ക്

💬 Comments

View all comments