? ലെമനേഡ് ? [? ? ? ? ?]

📝 Ongoing

👁 500027 views ❤ 369 likes 💬 79 comments

ലെമനേഡ് - A Love Story.

ലോല ഹൃദയന്മാർ,
Person with Hyper Empathy Syndrome.
പ്രേമനൈരാശ്യത്തിൽ ജീവിക്കുന്നവർ,
പെണ്ണിനാൽ ചതിക്കപെട്ടവർ - വായിക്കുമ്പോ ഒരല്പം ശ്രദ്ധിക്കുക.
For Others - This is Just Another Campus Love Story, But Definitely Not Cliche!!!

?

“ഹലോ….എന്താടി”

ഉച്ചയുറക്കം തടസ്സപ്പെടുത്തിയതില്‍ ഉണ്ടായ നീരസം മെര്‍ലിന്റെ ശബ്ദത്തിൽ നിന്നുതന്നെ ദിയക്ക് മനസ്സിലായിരുന്നു.

“ഡീ എനിക്ക് പറ്റുംന്ന് തോന്നുന്നില്ല…..” ദിയ തളര്‍ന്ന സ്വരത്തില്‍ ഇടംകാതിലവളുടെ ഫോൺ വെച്ചുകൊണ്ട് പറഞ്ഞു.

“Yes or No…..നീ എന്തെങ്കിലും ഒന്ന് തീര്‍ത്തു പറയ്” മെര്‍ലിന്‍ ദേഷ്യത്തോടെ അവളോട് ചോദിച്ചു.

“ഞാനിപ്പോ ലൈബ്രറിയിൽ ആണ്, ബാലുവും കൂടെയുണ്ട്, ഏതായാലും വൈകിട്ട് നീ റൂമിലേക്ക്‌ എത്തില്ലേ… അപ്പൊ ഞാന്‍ പറയാം” ദിയ പറഞ്ഞു

“വൈകുന്നേരമല്ലേ, ശെരി ഞാനെത്താം, ഇത്ര നേരം രാകേഷ് എന്നെ കടിച്ചു തിന്നുവാരുന്നു, നല്ല ക്ഷീണം ഇപ്പോ ഞാനൊന്നു ഉറങ്ങിക്കോട്ടെ….പ്ലീസ്!!”. ഇത്രയും പറഞ്ഞു മെര്‍ലിന്‍ കാൾ കട്ട്‌ ആക്കി.

ദിയക്ക് ആകെ ദേഷ്യം തോന്നി. നോ എന്ന് പറയാം, പക്ഷെ അവളോട് നോ പറഞ്ഞാല്‍ ഇപ്പൊ ബാലുവിനായിരിക്കും തന്നെക്കാള്‍ ബുധിമുട്ട്. പിന്നെ യെസ് എന്നും പറയുന്ന കാര്യത്തെപ്പറ്റി ആലോചിക്കാനേ വയ്യ!! കാര്യം തന്റെ നാവിൽ നിന്നും അത് വന്നാൽ ഇനിയുള്ള ഭാവിയാണ് അവതാളത്തിൽ ആവാൻ പോകുന്നതെന്ന് ദിയയ്ക്ക് നന്നായിട്ടറിയാം, പക്ഷെ ത

📚 Chapters

1 published

Related Stories

💬 Comments

View all comments