Chapter Title : Life of pain 1 ? [memorable days] [DK]
ഇപ്പൊ 23 വയസ്സായി. പഠിത്തം കഴിയട്ടെ എന്നൊക്കെ പറഞ്ഞ് കുറച്ച് കാലം അച്ഛനെ സോപിട്ടും ഒക്കെ ചേച്ചി മുങ്ങി നടന്നു. പിന്നെ വന്ന കുറെ ആലോജന അവള് തന്നെ മുടക്കി. അവൾക്ക് അടുത്ത് നിന്ന് തന്നെ ഉള്ള ആരെങ്കിലും മതി എന്നാണ് പറയുന്നത്. കാരണം വേറെ ഒന്നും അല്ല. ഞങ്ങളെ വിട്ട് ഒരുപാട് ദൂരത്തേക്ക് അവൾക്ക് പോവാൻ കഴിയില്ല.ഇപ്പൊ അവൾക്ക് ഒരു ബന്ധം ശരിയായിട്ടുണ്ട്. അടുത്ത മാസം കല്യാണം ആണ്.
എന്തുകൊണ്ടും സന്തുഷ്ടമായ ജീവിതം ആയിരുന്നു എന്റേത്.ഇന്ന് ഞങൾ ഊട്ടിയിലേക്ക് ടൂർ പോവുകയ.ഒരു 3 ദിവസത്തെ ട്രിപ്പ്.അതിന്റെ ഒരുക്കം ആണ് ഇപ്പൊ നടക്കുന്നത്."
ഷവർ ഓഫ് ചെയ്തു തല തോർത്തി പുറത്ത് വന്നു. ഇടാൻ ഉള്ള ഡ്രസ്സ് അമ്മ കട്ടിലിനു മുകളിൽ വച്ചിട്ടുണ്ട്. ഞൻ കണ്ണാടി നോക്കി മുടി ചീവാൻ തുടങ്ങി.
കണ്ണാടി നോക്കി എന്റെ മസിലും സിക്സ്പാക്കും ഒന്ന് ബലം പിടിച്ച് നോക്കി. എന്നിട്ട് ഷർട്ട് ഇട്ട് വെളിയിൽ വന്നു.അവർ മൂന്ന് പേരും ഡയ്‌നിങ് ടേബിളിൽ ഇരുന്നു ഫുഡ് അടിക്കുകയാണ്. ചേച്ചി നനഞ്ഞ ചുരിദാർ മാറ്റി ഒരു പച്ച ചുരിദാർ ഇട്ട് നല്ല makeup ഒക്കെ ഇട്ട് സുന്ദരിയായി ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോ അവള് ഒന്ന് കണ്ണ് കൂർപ്പിച്ച് നോക്കി. ഞാൻ അവളുടെ അടുത്ത് പോയി തലയിൽ ഒരു കൊട്ട് കൊടുത്തു.
"എന്തോന്നാടി നോക്കി പേടിപ്പിക്കുന്നത് "
" അമ്മ...."
"ഓ ... തൊടങ്ങി. ഡാ വല്ലതും കഴിച്ചെ പോവണ്ടെ."
ഞാൻ അവിടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഇഡലിയും സാമ്പാറും കഴിക്കാൻ തുടങ്ങി.കഴിച്ച് കഴിഞ്ഞ് വേഗം
💬 Comments
View all comments