Chapter Title : Life of pain 5 ? [DK] [Climax]
കയറി വീട് ലക്ഷ്യം ആക്കി പായിച്ചു. വീടിന്റെ മുന്നിൽ കുറച്ച് വണ്ടി നിർത്തിയിട്ടുണ്ട്. അപ്പോ ഞാൻ ആണ് ലൈറ്റ് ആയത്.
" അച്ഛാ....."'
എന്ന രണ്ട് വിളികൾ. എന്റെ മക്കൾ. ആദിയും മാളുവും.
ആദി ആണ് മൂത്തത്. എന്റെ ജീവിതത്തിലൂടെ കടന്ന് പോയ രണ്ട് പ്രധാന വ്യക്തികളുടെ ഓർമ്മക്കായി അവർ ഞാൻ ആ പേരിട്ടു. അവരെ സ്നേഹിച്ചതിൻെറ ഇരട്ടി സ്നേഹം ഞാൻ അവർക്ക് വാരി കോരി കൊടുത്തു. ആദിക്ക് ഇപ്പൊൾ 9 വയസ്സും മാളുവിന്റെ ഇപ്പൊ 5 വയസും.
ഞാൻ രണ്ടുപേരെയും എടുത്ത് അകത്തേക്ക് നടന്നു.
" മാമാ.... എന്നെയും എടുക്ക്....."'"
അർച്ചന. ഞങളുടെ അച്ചു മോൾ... രാജീവിന്റെ ഒരേ ഒരു കാന്താരി പെണ്ണ്.
"'' മാമന്റെ കുട്ടി ഇവിടെ വാടാ ചക്കരെ...."'"
അവളെ എടുത്ത് ഞാൻ കൊഞ്ചിച്ചു.
"'" അളിയാ... ഞാൻ ഒരു നാലെണ്ണം കൂടി നോക്കുന്നുണ്ട്. നീ തങ്ങുമോ ഡാ...."'"
രാജീവിന്റെ കൗണ്ടർ അവിടെ എത്തി.
രൂപ: ദേ... മനുഷ്യ. എന്ദോക്കെയാ പറയണത് എന്ന് വല്ല ബോധവും ഉണ്ടോ
മനു: നീ എത്ര വേണമെങ്കിലും ഇറക്ക്. ഇതൊക്കെ ഇൗ മനുവിന് എന്ത്.
രാജീവ്: ആഗ്രഹം. ഇല്ലാഞ്ഞിട്ടല്ല അളിയാ.... ലോക്ക് ആണ് .
രൂപ രാജീവിന്റെ കാലിൽ ഒരു തോഴി വച്ച് കൊടുത്തു.
രാജീവ്: ആ...........
മനു: എന്താ ഡാ.....
രാജീവ്: ഒന്നും ഇല്ലട . ഒരു യക്ഷിയുടെ ചെരിപ്പ് കാലിൽ കൊണ്ടതാ....
"'" ഇതിന്റെ ചോര ഒന്ന് കുടിച്ച് തീർത്തോടെ ചേച്ചി."'"
അതാ വരുന്നു എന്റെ കാന്താരി പെങ്ങൾ.ഇപ്പൊ കക്ഷി 8 മാസം പ്രഗ്നെന്റ് ആണ്. 7 ആം മാസം അവള് ഇവിടെ വന്ന് നിന്നു. അളിയൻ സന്തോഷ് ഇന്ന് രാത്രി വരും.
രൂപ: പാവം അല്ലേ എന്ന് വിജരിച്ചിട്ട് വിട്ടതാ മോളെ. ഇന്ന് വീട്ടിൽ ചെല്ലട്ടെ ഞാൻ കുടിച്ച് വറ്റിച്ചോളാം....
രാജീവ്: അളിയാ.... ഇവിടെ വല്ല ഒഴിഞ്ഞ മുറിയും ഉണ്ടോ
മനു: എന്തിനാ....
രാജീവ്: എനിക്ക് ഒന്ന് അന്ധി ഉറങ്ങാൻ ആണ്.
മനു: അത് വേണ്ടാ അളിയാ... നിന്റെ ഭാര്യ എന്തോ തരാ എന്ന്
💬 Comments
View all comments