0%

Chapter Title : ലില്ലി വൈൻ 3

Author : kkstories Read All Parts 178

കെട്ടിക്കാരായാലോ "

രാഹുലിന്റെ ചോദ്യം കേട്ട് അപ്പച്ചൻ എന്നെ നോക്കി ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു

"ഇവളെ ദുബായിലേക്കു പറഞ്ഞയകുവാ ഡാ ഉവേ "

"അത് എന്നത്തിനാ ദുബായിലോട്ടോക്കെ "

"ചേട്ടായിയുടെ വൈൻ കമ്പനി അടുത്ത മാസം അവിടെ തുടങ്ങാനിരിക്കുവാനലോ ഇവളാണെങ്കിൽ അതിന്റെ ഉസ്താദ് അല്ലേ"

"ഇച്ചേച്ചിയുടെവൈൻ കിടുവാ..."

"തള്ളാത്തഡാ മോണേ...അമ്മച്ചി പഠിപ്പിച്ചു തന്ന കാര്യങ്ങളാണ് .......

അമ്മച്ചി ഒരു സംഭവമായിരുന്നു.. ചെറുപ്പം മുതലേ അമ്മച്ചി വൈൻ ഉണ്ടാകുന്നതിന്റെ പിന്നാലെ ഞാനും വാലിൽ തുങ്ങി നടന്നിരുന്നു പാവം നേരത്തെപോയി

"മോളേ വാ ചായ കുടിക്കാം "

വണ്ടി കുട്ടികനത്തിന്റെ തണുപ്പിൽ ഇറങ്ങി നിന്നു റോഡ് എതിർവശത്തുള്ളഒരു ചെറിയ ചായ കടയിൽ ഞങൾ കയറി

നല്ല ആവി പാറക്കണ കട്ടൻ കാപ്പി കുടിച്ചു , വേഗം പോയിഒരു സെറ്റെർ എടുത്തിട്ടു ഹെഡ് സെറ്റ് ചെവിയിൽ തിരുകി പാട്ടുകേട്ടിരുന്നു

മഞ്ഞുമൂടിയ പാതയിലെങ്ങനെ വണ്ടി മുന്നോട്ടു പോവുകയാണ് പീരുമേഡും വണ്ടിപെരിയാരും കഴിഞു തേക്കടി എത്തിയപ്പോൾ ഒരിക്കൽ ഞങൾ താമസിച്ച ഒരു വീട് കണ്ടു , ചുറ്റും മൂടൽമഞ്ഞു മൂടിയ ഒരു വീട് റൂമിലെ ജനാല ചിലിന്റെ ഉള്ളിലൂടെ പുറത്തേയ്ക്കു അരിച്ചിറങ്ങുന്ന മഞ്ഞ വെളിച്ചം ഓർമ്മകൾ ഇങ്ങനെ ആ വീട്ടിലേക്കെന്നെ മാടി വിളിച്ചു കൈക്കുഞ്ഞായിരുന്ന മനുവും , മിഡി ടോപ് പ്രായത്തിലുള്ള ഞാനും പിന്നെ എന്റെ അപ്പച്ചനും ഞങ്ങളുടെ എല്ലാ എല്ലാം മായാ അമ്മച്ചിയും ഒരു രാത്രി കഴിച്ചു കുട്ടിയ ഓർമ്മകൾ ...

ഉറക്കം നടിച്ചുകിടന്നിരുന്ന എന്നെ അപ്പച്ചൻ കോരിയെടുത്തു നിലത്തു വിരിച്ചിട്ടിരിക്കുന്ന ബെഡുകളിൽ അവസാനം ഒരു തലയിണയ്ക്കൊപ്പം കിടത്തി തൊട്ടടുത്ത് മനുവിനെയും

💬 Comments

View all comments