Chapter Title : Limited Stop 3 [Free Bird]
കോൺസെന്റിന്റെ കാര്യവും മനസിലായികാണുമല്ലോ? ഞാൻ : മ്മ്,
അഞ്ചു : പിന്നെ ഒരു കിലോ ബീഫും, കുറച്ചു പച്ചക്കറികളും വാങ്ങിക്കോ, ഞാൻ ലിസ്റ്റ് എഴുതിത്തരാം. ഞാനും വരണോ?
ഞാൻ: വേണ്ട. ഈ പാടിന് ബ്രാൻഡോ ഫ്ലേവറോ വല്ലതും ഉണ്ടോ?
അഞ്ചു : ലിസ്റ്റിൽ എഴുതിയേക്കാം.
പോകുന്ന വഴി ഞാൻ അഞ്ജുവിന്റെ സംസാരത്തിലെ കുത്തുകൾ യോജിപ്പിക്കാൻ നോക്കി. പീരിഡ്സ് ആയതുകൊണ്ടാണ് കോൺസെന്റ് തരാത്തത്. പിന്നെ സ്ത്രീകൾ ഒരിക്കലും വ്യക്തമായി സമ്മതം പറയരും ഇല്ല എന്ന് പല പണ്ഡിതന്മാരും എഴുതിയിട്ടുണ്ട്. അപ്പൊ അവൾക്കു താൽപ്പര്യം ഇണ്ടാവും, എന്തായാലും ഒരു വട്ടം കൂടെ എറിഞ്ഞു നോക്കാം.
സാധനങ്ങളുമായി ഞാൻ ബെൽ അടിച്ചു വാതിൽക്കൽ നിന്നും. അവള് വാതിൽ തുറന്നു. എൻ്റെ കയ്യിലെ കൂടുകൾ വാങ്ങാൻ കൈ നീട്ടി, ഞാൻ അകത്തോട്ടു കയറി, തരില്ല എന്ന രീതിയിൽ പിറകിലോട്ടു പിടിച്ചു. അവള് നെറ്റി ചുളിച്ചു.
ഞാൻ അവളെ ഇടതു കൈ കൊണ്ട് അരയിലൂടെ വട്ടം ചുറ്റി എന്നിലേക്ക് അടുപ്പിച്ചു,
ഞാൻ: നിനക്കെന്നെ ഇഷ്ടാണോ?
അഞ്ചു: കൈയെടുക്കെടാ,
അവൾ വല്ലാത്ത ഒരു ശക്തിയിൽ എന്നെ നോക്കി. ഞാൻ കൈയെടുത്തു. അവള് വീണ്ടും സാധങ്ങൾക്കായ് കൈ നീട്ടി. ഞാൻ അത് കൊടുത്തു. അവൾ അടുക്കളയിലോട്ടു നടന്നു.
ഞാൻ : തൊടുന്നത് ഇഷ്ടമല്ലെങ്കിൽ ഇപ്പം പറഞ്ഞത് പോലെ പറയണം. ഇന്നലെ ഞാൻ അതൊന്നും കേട്ടില്ലല്ലോ .
ഞാൻ തുണിയും മാറി, എൻ്റെ അളക്കാനുള്ള തുണികളും എടുത്തു അടുക്കളയിലോട്ട് ചെന്നു വാഷിംഗ് മെഷീനിൽ ഇട്ടു.
അഞ്ചു : ലിസ്റ്റിൽ ഇല്ലാത്ത ഫ്രൂട്സ് ഒക്കെ വാങ്ങിട്ടുണ്ടല്ലോ.
ഞാൻ: blood loss
💬 Comments
View all comments