0%

Chapter Title : ലിനിയും പപ്പയും [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.5K

ബിസിനെസ്സ് പടുത്തുയർത്തിയ, സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള അതിലുപരി നല്ല ദാന ശീലനയായ തോമസിന്റെ കുടുംബത്തിൽ നിന്നും ഒരു കല്യാണ ആലോചന, എന്റെ അപ്പച്ചന് വേറൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.

അതുവരെയും വരുന്ന ആലോചനകൾ മുടക്കി കൊണ്ടിരുന്ന ഞാൻ അന്ന് നല്ല കുട്ടിയായ്. കാരണം അച്ഛനെ പോലെ തന്നെ മോനും നല്ല സുന്ദരനായിരുന്നു. നമുക്ക് അത് മാത്രം നോക്കിയാൽ മതിയല്ലോ.

അലെക്സിനു എന്നെ ഇഷ്ടപ്പെടുമെന്നതിൽ എനിക്കൊട്ടും സംശയം ഉണ്ടായിരുന്നില്ല. ഇതെന്റെ കോൺഫിഡൻസ് അല്ല അഹങ്കാരമാണ് എന്ന് പറയുന്നത് പോലെ.

സ്വകാര്യ നിമിഷത്തിൽ സംസാരിക്കാൻ വേണ്ടി നമ്മളെ ഒരു റൂമിലേക്ക് തള്ളി വിടുമ്പോൾ പാവം നന്നായി വിയർത്തിരുന്നു. തപ്പി തടഞ്ഞു ഓരോന്ന് ചോദിക്കുമ്പോഴും തന്റെ മുഖത്ത് നോക്കാതിരിക്കാൻ പാവം പ്രത്യേകം കഷ്ടപ്പെട്ടു.

ഇങ്ങനെയും ഉണ്ടാവുമോ നാണം. അതും ഒരു ചെറുപ്പക്കാരന്..!

ഉള്ളിലെ ചിരിയടക്കി ഞാനും ഉത്തരങ്ങൾ കൊടുത്തു.

ആദ്യമായി പെണ്ണിനോട് മിണ്ടേണ്ടി വരുന്ന ചമ്മലാണ് അതെന്ന് എനിക്ക് മനസിലായി. എന്റെ ഭാഗ്യം..!

പക്ഷെ എനിക്കാണെങ്കിൽ ഇങ്ങനെയുള്ളവരെ വട്ട് പിടിപ്പിക്കുന്ന ദൂഷ്യം സ്വഭാവവും ഉണ്ട്.

“സാരിയുടെ പിന്ന് കുത്തുന്നു.. ഞാനതൊന്ന് അഴിച്ചു കുത്തട്ടെ..?”

എന്റെ ചോദ്യം കേട്ട് അലെക്സ് ഒറ്റ എണീപ്പാണ്.

“എന്തു പറ്റി..?”

“ഏയ്‌.. നി വേണ്ടത് ചെയ്തോളു. ഞാൻ താഴേക്ക് പോട്ടെ..”

“എന്നെ ഇഷ്ടപെട്ടില്ലേ..?”

“ഇഷ്ടപ്പെട്ടു.”

അതും പറഞ് അലെക്സ് പുറത്തേക്ക് പോയതും എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പൊട്ടി ചിരിച്ചു. അത് കേട്ടു കൊണ്ടാണ് ബന്ധു മിത്രാദി പെണ്ണുങ്ങൾ കേറി വരുന്നത്. ഞാനൊന്ന് ചമ്മി. അവരുടെ വായ പിന്നെ പറയേണ്ടല്ലോ.

മിന്നുകെട്ട് ഉറപ്പിച്ചു. വീടിന്റെ തൊട്ടടുത്തുള്ള പള്ളിയിൽ വച്ച്

💬 Comments

View all comments