Chapter Title : ലിനിയും പപ്പയും [ഏകലവ്യൻ]
കൂടെ മാർക്കറ്റിലൊക്കെ പോയി. അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി. പഴയത് പോലെയല്ല നല്ല ക്ഷീണം തോന്നി. വീട്ടിലിരുന്ന് ഉണ്ടും ഉറങ്ങിയും കൊഴുപ്പ് കൂടുവാണല്ലോ.
രാത്രി ഒൻപതര മണിയായിരുന്നു തോമസ് തിരിച്ചെത്താൻ. ഹാളിൽ ഇരുന്ന് ടീവീ കാണുവായിരുന്നു ലിനിയും കൊച്ചും. കാണാൻ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല. കൊച്ചിന് കാർട്ടൂൺ വച്ച് കൊടുത്തപ്പോൾ ചുമ്മാ ഇരുന്നെന്ന് മാത്രം. ചുരുക്കി പറഞ്ഞാൽ പപ്പയെ കാത്തിരിക്കുകയാണെന്ന് സാരം.
ഹാളിൽ ഇരിക്കുന്ന മരുമോളെ കണ്ട് അവർ പരസ്പരം നോക്കിയിട്ടും തോമസിന് ഭാവവ്യത്യസ്യം ഒന്നുമുണ്ടായില്ല. അതിന്റെ കാരണമറിയാതെ ചങ്കിടിപ്പോടെ ചിരിക്കാൻ ശ്രമിച്ചിട്ടും പപ്പയിൽ നിന്നൊരു ആർട്ടിഫിഷ്യൽ ചിരി. സങ്കടം വരാൻ വേറെ എവിടെയെങ്കിലും പോണോ..?
ശെരിക്കും പറഞ്ഞാൽ അവൾക്ക് സങ്കടം വന്ന് കരച്ചിൽ വരുമെന്നായി.
തന്നെ കടന്ന് റൂമിലേക്ക് പോകുന്ന അമ്മായിഅപ്പനെ അവൾ നോക്കിയിരുന്നു. നെഞ്ചിലൊരു കുത്തലോ ഭാരമോ എന്തെന്നറിയാത്ത ഒരു വിഷമം.
കിച്ചണിൽ നിന്നും അമ്മച്ചി പുറകിലെത്തി.
“പപ്പ വന്നില്ലേ മോളെ..?”
“വന്നു.. റൂമിലേക്ക് പോയി..”
“ഇങ്ങേരിതെന്താ ഒന്നും മിണ്ടാതെ പോയത്.., മോള് ചെന്ന് ഭക്ഷണം എടുത്ത് വെക്ക്.. ഞാൻ വിളിച്ചിട്ട് വരാം..”
അമ്മച്ചി പറഞ്ഞതിനോട് ഞാൻ തലകുലുക്കി. എണീറ്റ് കിച്ചണിലേക്ക് നടന്നു. പുതുതായി ഉണ്ടാക്കിയ കറി മാത്രമേ എടുക്കാൻ ഉണ്ടായിരുന്നുള്ളു. ബാക്കിയൊക്കെ ഡിനിംഗ് ടേബിളിൽ ഉണ്ട്. ഞാൻ കറി എടുത്ത് കൊണ്ടു വന്ന് ടേബിളിന് മുന്നിൽ ഇരുന്നു. അമ്മച്ചിയുടെയും പപ്പയുടെയും വരവും കാത്തുകൊണ്ട്.
പക്ഷെ പ്രതീക്ഷക്ക് മങ്ങൽ ഏല്പിച്ചു കൊണ്ട് അമ്മച്ചി മാത്രമാണ് വന്നത്.
“പപ്പയെവിടെ അമ്മച്ചി..?”
ഞാൻ ആകാംഷിച്ചു.
“അങ്ങേര് കഴിച്ചെന്ന്..”
“കഴിച്ചെന്നോ...എന്ത് പറ്റി..?”
“ആവോ.. എനിക്കറിയില്ല മോളെ.. ഇച്ചായന് ഇടക്കുള്ള സൂക്കേടാ..പറയാതെ പുറത്തൂന്ന് കഴിക്കുന്നത്..
💬 Comments
View all comments