Chapter Title : ലിസ
ജോലി സമ്പാദിച്ച് കടങ്ങളൊക്കെ വീട്ടുമെന്ന പ്രതീക്ഷയിലാണ് അവരിപ്പോൾ . “നീയിപ്പോഴെi് ചെയ്യുന്നു “? ഞാൻ ലിസയോട് ചോദിച്ചു. “ഞാൻ ഫ്രീ ലാൻസറായി കാൺ ട്രാക്റ്റ് ബേസിസിൽ ചില കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നു . പിന്നെ അൽപ സ്വൽപം മോഡലിംഗുമുണ്ട്. എങ്ങിനെയെങ്കിലും കുറെ പണം സമ്പാദിക്കണം . എന്റെയൊപ്പം പഠിച്ചിരുന്ന ഒരു കുട്ടി ആസ്ട്രേലിയയിൽ ഗാർമെൻ ബിസിനസ്സ് നടത്താൻ വിളിച്ചിട്ടുണ്ട് . പണം ശരിയായാൽ പിന്നെ ഒരു നിമിഷം പോലും ഇവിടെ നിൽക്കില്ല ཨ. ലിസയുടെ പരിപാടിയുടെ ആസൂത്രണങ്ങൾ എനിക്ക സന്തോഷപ്രദമായിരുന്നില്ല . എന്റെ ഉത്സാഹമെല്ലാം പെട്ടെന്നസ്തമിച്ചു . ലിസയില്ലെങ്കിൽ പിന്നെ ഇവിടെ എന്താണൊരു രസം ? “ഇനി നിന്റെ പരിപാടിയെന്താണ് ? സാധാരണയായി അമേരിക്കയിൽ പോയവർ തിരിച്ച വരാറില്ലല്ലോ ? നിനക്കെന്ത് പറ്റി ‘? “നീ ഇവിടെ ഉണ്ടെന്ന ഒരു കാരണം കൊണ്ട് മാത്രമാണ് ഞാൻ തിരിച്ച് വന്നത് . നീ പോവുകയാണെങ്കിൽ പിനെ ഞാനെന്തിനിവിടെ നിൽക്കണം ? ‘തൽക്കാലം നിന്നെ പഠിപ്പിക്കാനെടൂത്ത എഡ്യക്കേഷൻ ലോൺ തിരിച്ചടക്കാനെങ്കിലും നീ ചപ്പായെ സഹായിക് അല്ലെങ്കിൽ എന്റെയടുത്ത് ആസ്ട്രേലിയയിലോ എവിടെ വേണമെങ്കിലും പൊയ്ക്കോളൂ . ഇനി നീ വിശ്രമിക്ക് ഉണർന്നെണീക്കുമ്പോഴേക്കും ഞാൻ ലഞ്ച് റെഡി ആക്കം . പിന്നെ ഈവനിംഗിൽ ഒരു ചെറിയ കറക്കം . മമ്മിയും പപ്പയും വരുമ്പോൾ പണ്ടത്തെ പോലെ രാത്രിയാകും “. ഞാൻ തിരിച്ചെത്തിയതിൽ പപ്പയും മമ്മിയുമൊന്നും വലിയ ആഹ്ലാദ പ്രകടനമൊന്നും നടത്തിയില്ല . ചുരുങ്ങിയ വാക്കുകളിൽ ഇപ്പോഴത്തെ അവസ്ഥ വിശദീകരിച്ചു . പിന്നെ എത്രയും വേഗം ഒരു ജോലി സമ്പാദിക്കണമെന്ന് നിർദ്ദേശവും തന്നു
💬 Comments
View all comments