Chapter Title : ലിത [Revathy]
മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന ലിത അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. അവളുടെ സഹായത്തിനെത്തിയ തടിയനും അതെ സ്റ്റോപ്പിലാണ് ഇറങ്ങിയത്. അയാൾ അവളോട് പറഞ്ഞു ഇനി എപ്പോ ട്രെയിൻ കിടക്കും എന്ന് പാക്കലാം. മണി ഒൻപതര ആയതിനാലും അതൊരു ചെറിയ സ്റ്റേഷൻ ആയിരുന്നതിനാലും ടിക്കറ്റ് കൗണ്ടറിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. രാവിലെ ഏഴു മണിക്ക് അടുത്ത ട്രെയിൻ. അയാൾ തന്നെ ടിക്കറ്റ് എടുത്തു.
ഏഴുമണിക്കതാണ്ടീ ട്രെയിൻ നീ ഇങ്കെ ഇരിക്കവേണ്ട എൻകൂടെ വാ കവലപ്പെടവേണ്ട എൻ പേര് സുലൈമാൻ മുത്തു നാൻ ഒരു പോലീസ്കാരൻതാ. ലിതക്ക് ഭയം ഉണ്ടെങ്കിലും അയാളെ നിഷേധിക്കാൻ തോന്നിയില്ല, മാത്രമല്ല ഈ ഒറ്റപ്പെട്ട സ്റ്റേഷനിൽ രാവിലെ വരെ ഇരിക്കാനും ധൈര്യം ഇല്ലായിരുന്നു. അയാളുടെ പിന്നാലെ അവൾ നടന്നു. സ്റ്റേഷൻ പാർക്കിങ്ങിൽ നിന്നും അയാൾ ഒരു ബുള്ളറ്റ് സ്റ്റാർട്ടാക്കി അവളോട് പിന്നിൽ കയറാൻ പറഞ്ഞു. പതിനഞ്ചു മിനിറ്റോളം യാത്രചെയ്ത് അവർ ഒരു വീട്ടിലെത്തി.
അതൊരു തോട്ടത്തിനു നടുക്കയിരുന്നു. ഇരുട്ടായതിനാൽ കൂടുതലൊന്നും വ്യക്തമായിരുന്നില്ല. ലിതക്ക് ഭയം കൂടിവന്നു. അയാൾ പോക്കറ്റിൽ നിന്ന് താക്കോൽ എടുത്ത് കതക് തുറന്നു അവളോട് അകത്തു കേറാൻ പറഞ്ഞു. മുറിയിൽ പഴയതാണെങ്കിലും ടിവിയും വലിയ സോഫാസെറ്റും ഉൾപ്പടെ എല്ലാമുണ്ട്. പക്ഷെ എല്ലാം വൃത്തികേടായി കിടക്കുന്നു. ടീപ്പോയിൽ അരക്കുപ്പി മദ്യവും ഇരിപ്പുണ്ട്. ലിതയുടെ ഭയം ഇരട്ടിച്ചു. അവൾ ചോദിച്ചു സാർ ഇങ്കെ വേറാരും ഇല്ലേ? മുത്തു ഒരു ചിരി ചിരിച്ചുകൊണ്ട് ഇങ്കെ നാനും നീയും മട്ടുംതാ, നീ ബെഡ്‌റൂമിൽ പോയി റസ്റ്റ് എടുക്കമ്മാ..
അതു പറഞ്ഞിട്ട് അയാൾ മദ്യം ഒരു ഗ്ലാസിലൊഴിച് അകത്താക്കി. ലിത ബെഡ്റൂമിലേക്ക് കയറി,
💬 Comments
View all comments