Chapter Title : ലിവിംഗ് ടുഗെതർ [Danmee]
കേറുന്ന ബസ്സിലും ആരും കേറിയില്ല. ബസ്സ് സ്റ്റോപ്പിൽ ആളുകൾ കുറഞ്ഞപ്പോൾ സുഹാന പറഞ്ഞു.
" എന്റെ ഫാമിലി വളരെ ഓർത്തിഡോസ് ആണ്. ഡിഗ്രികഴിഞ്ഞാൽ അല്ലെങ്കിൽ കഴിയുന്നതിന് മുൻപ് തന്നെ എന്റെ കല്യാണം കാണും. അത് കഴിഞ്ഞാൽ എന്റെ ലൈഫ് എങ്ങനെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ പറ്റും. ഞാൻ സ്റ്റിരം കാണുന്നത് അല്ലെ........ അങ്ങനെ ഒരു ലൈഫ് ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല........ നിങ്ങളിൽ ഒരാളുടെ കൂടെ ജീവിച്ചാൽ കൊള്ളാം എന്നുണ്ട്.... പക്ഷെ രണ്ടുപേരെയും സ്വികരിക്കാൻ എന്നെകൊണ്ട് പറ്റില്ലല്ലോ......... നിങ്ങൾ ഒരച്ച ഒരു തീരുമാനം എടുത്താൽ എന്റെ വീട്ടുകാരെ എതിർത്തു ഞാൻ വരും "
അപ്പോയെക്കും ഒരു ബസ് വന്നു നിന്നു. അവൾ ബസിൽ കേറി ഫുട്ബോർഡ്ഇൽ നിന്ന് കൊണ്ട് പറഞ്ഞു.
" രണ്ടുപേരും ആലോചിച്ചു ഒരു തീരുമാനം പറ എന്തായാലും എനിക്ക് ഓക്കേ ആണ് "
ബസ് കടന്നു പോയപ്പോൾ ഞങ്ങൾ രണ്ടാളും വാ പൊളിച്ചു ഇരിക്കുക ആയിരുന്നു.
അന്ന് വളരെ വൈകി ആണ് ഞങ്ങൾ അലിയുടെ വീട്ടിൽ എത്തിയത് . കട തുറന്ന് കിടപ്പുണ്ട് പക്ഷെ അവിടെ ഉമ്മ ഇല്ലായിരുന്നു. ഞാൻ കടയിൽ ഇരുന്നു. അലി ഉമ്മ എന്ന് വിളിച്ചു കൊണ്ട് വീടിന് ഉള്ളിലേക്ക് കേറി. കുറെ നേരം അവിടെ ഇരുന്നിട്ടും അലിയെ കാണാത്തത് കൊണ്ട് ഞാനും അവന്റെ വീടിന് ഉള്ളിലേക്ക് കേറി.
ഞാൻ നോക്കുമ്പോൾ അലി ഒന്നും മിണ്ടാതെ നിലത്ത് ഇരിക്കുന്നത് ആണ് കാണുന്നത്.
" ഡാ എന്താടാ ഡാ "
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിക്കുന്നുണ്ട്.
" ഡാ എന്തുപറ്റി
💬 Comments
View all comments