Chapter Title : ലിവിംഗ് ടുഗെതർ [Danmee]
ഈ റിയൂണിയൻ അവൾക്ക് ഒരു ബാച്ച്ലർ പാർട്ടി പോലെ നടത്തം........ എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറയൂ "
ഞാൻ ഫോൺ മാറ്റി വെച്ചു. അപ്പോഴും ഗ്രുപ്പിനുള്ളിൽ ആരെക്കെയോ മിസ്സേജ് ഇട്ടുകൊണ്ടിരുന്നു.
" എന്താടാ "
അലി എന്നോട് ചോദിച്ചു.
" ഒന്നും ഇല്ലെടാ ഒരു പുതിയ ഗ്രുപ്പ് "
കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു.ഞാൻ അത് അറ്റന്റ് ചെയ്തു.
" ഹലോ "
" ഹലോ അൻവർ .... ഞാൻ നിഷ ആണെടാ......"
" ഹാ പറ നിഷ "
" ഡാ കോളേജിൽ നടന്നത് ഒന്നും മനസ്സിൽ വെക്കരുതേ അത് ഒക്കെ ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയത് ആണ് "
" ഇല്ല ഇല്ല നീ പറ "
" നീ എന്താ ഗ്രുപ്പിൽ മെസ്സേജ് കണ്ടിട്ട് മറുപടി ഒന്നും പറയാത്തത് "
" ഞാൻ എന്ത് പറയാനാ "
"ഡാ അലി എവിടെയാ അവന്റെ നമ്പർ ഒരുപാട് തിരക്കി "
" അലി എന്റെ കൂടെ തന്നെ ഉണ്ട് ... അവന്റെ നമ്പറും ഇത് തന്നെയാ........ ഞാൻ സ്പീക്കറിൽ ഇടാം നീ സംസാരിക്ക് "
" ഒക്കെ...അപ്പോൾ രണ്ട് പേരോടും ആയി പറയുക ആണ്....... അടുത്ത ശനിയാഴ്ച വേസ്റ്റ്ഈസ്റ്റ് ഇൽ ഉള്ള ഞങ്ങളുടെ വില്ലയിൽ വെച്ചാണ് പരുപാടി നിങ്ങൾ രണ്ടുപേരും വരണം.... മറ്റ് വിവരങ്ങൾക്ക് ഗ്രുപ്പിൽ നോക്കിയാൽ മതി വരാതിരിക്കരുത്.. പ്ലീസ് "
അവൾ ഫോൺ കട്ട് ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി നിൽക്കുക ആയിരുന്നു.
💬 Comments
View all comments