Chapter Title : ലിവിംഗ് ടുഗെതർ [Danmee]
കട തുടങ്ങി. സുഹാനയെ അവൻ ഇടക്ക് ചെന്ന് കണ്ട് അവളുടെ കാര്യങ്ങൾ എല്ലാം നോക്കി. ഷിബ ടീച്ചർന്റെ സഹായത്തോടെ അവൾക്ക് ഊട്ടിയിൽ ഒരു കോളേജിൽ അഡ്മിഷൻ ശെരി ആയി. പതിയെ അലി ഊട്ടിയിലേക്ക് താമസം മറി.
ഞാൻ മാമാ പറഞ്ഞത് പോലെ ഗൾഫിൽ പോയി. ആദ്യ ശമ്പളം കിട്ടിയപ്പോൾ മാമക്ക് കുറച്ചു പൈസ അയച്ചു കൊടുത്തു. പിന്നീട് മാമയെ വിളിച്ചപ്പോൾ എനിക്ക് ഇപ്പോൾ പൈസക്ക് ആവിശ്യം ഒന്നും ഇല്ല വേണമെങ്കിൽ പറയാം എന്ന് പറഞ്ഞു. അത് മൂലം എനിക്ക് കൂടുതൽ ക്യാഷ് അലിക്ക് അയക്കാൻ പറ്റി.
ഇപ്പോൾ ആറുമാസം കഴിഞ്ഞിരിക്കുന്നു. ആദ്യ ലീവ് ആയത് കൊണ്ട് ഞാൻ നേരെ മാമയെ കാണാൻ ആണ് പോയത്. അവിടെ രണ്ട് ദിവസം ചുറ്റിപറ്റി നിന്നിട്ട് ഞാൻ ഊട്ടിക്ക് വണ്ടി കേറി എന്റെ ലൈഫ് പാർട്ട്‌ണെർസ്നെ കാണാൻ
💬 Comments
View all comments