Chapter Title : ലോക്ക്ഡൗണിൽ മാമിയും ഞാനും [ഋഷി]
ഷിഫ്റ്റാണ്. ഞാനെണീറ്റു.
ആ മുഖം മങ്ങി. വിലാസ്! ഇത്ര വേഗമോ? ഞാനിവിടെ ഒറ്റയ്ക്ക്... ആ സ്വരമിത്തിരി പതറി.
ഒരു മണിക്കൂറിലങ്ങെത്തണം ആന്റീ. കുളിക്കണം... റെഡിയാവണം.. എനിക്കൊരു മിസ്സ്കോളു തന്നാ മതി. ഞാൻ നാലാവുമ്പഴെത്തും. അപ്പോ വരാം. ഞാനിത്തിരി ധൈര്യം കൊടുക്കാൻ ശ്രമിച്ചു.
ശരി. ആന്റീമെണീറ്റു. വാതിൽക്കലെത്തിയപ്പോൾ ആന്റിയെന്റെ കൈത്തണ്ടയിൽ പിടിച്ചു. ദൈവമേ! ഞാനാകെ തളർച്ചയുടെ വക്കിലെത്തി. വിലാസ്... ആന്റിയെന്നോടിത്തിരി ചേർന്നു നിന്നു. ഇപ്പോഴാ മുഖം അടുത്തുകാണാം. കണ്ണുകളുടെ കോണുകളിൽ ചിരിയുടെ നേർത്ത രേഖകൾ.. മിനുത്ത മേൽച്ചുണ്ടിനു മോളിൽ പൊടിഞ്ഞ വിയർപ്പിന്റെ കുഞ്ഞു തുള്ളികൾ... പിന്നെ... ആ കൊഴുത്ത ശരീരത്തിൽ നിന്നുമുയർന്ന് എന്നിലേക്കരിച്ചെത്തുന്ന ചൂട്... ആ ശ്വാസത്തിന്റെ മധുരമുള്ള ഗന്ധം..
എന്താണാന്റീ? എന്റെ സ്വരത്തിൽ നേരിയ വിറയലുണ്ടായിരുന്നു...
ഉന്നെ ഞാൻ കണ്ണാന്നു കൂപ്പിടപ്പോറേൻ! ഓക്കേടാ കണ്ണാ? ആ വലിയ കണ്ണുകൾ എന്റെ മുഖത്തു തറഞ്ഞു നിന്നു. വലിയ നിലയില്ലാത്ത കയങ്ങൾ. ഒരു നിമിഷം ഞാനവയിൽ നഷ്ട്ടപ്പെട്ടു പോയി.
ഓക്കേ ആന്റീ... ഞാൻ പറഞ്ഞു.
നീ എന്നെ ആന്റീന്ന് കൂപ്പിടവേണാ കണ്ണാ. മാമീന്ന് കൂപ്പിട്. ആന്റി മന്ദഹസിച്ചു.
ശരിയാന്റീ...സോറി, മാമീ.
മാമി പിന്നെയും മന്ദഹസിച്ചു. ഞാൻ മിന്നലടിയേറ്റ് വേച്ചുവേച്ചു നടന്ന് എങ്ങിനെയോ ഫ്ലാറ്റിലെത്തി. നേരെ പോയി തണുത്തവെള്ളമോൺ ചെയ്തു ഷവറിനടിയിൽ നിന്നു. ആകെയൊന്നു കിടുത്തപ്പോൾ ആ ഷോക്കിന്റെ കെട്ടുവിട്ടു. ഒന്നുമാലോചിക്കാതെ ഫ്ലാസ്കിൽ കാപ്പിയും നാലു കഷണം ബ്രെഡ്ഡിൽ വെണ്ണ തേച്ച് കഴിഞ്ഞ ദിവസം ബാക്കി വന്ന ഓംലെറ്റുമെടുത്ത് ചൂടാക്കി നടുക്കുവെച്ച് ജീൻസും ടീഷർട്ടുമിട്ടോടി. വണ്ടീൽക്കേറി നേരെ വിട്ടു. പതിവുപോലെ ഓഫീസ് സ്റ്റാഫിന്റെ വീടുകളിൽ നിന്നും സപ്പോർട്ടിനുള്ള രോദനങ്ങൾ തുടങ്ങി. ഡ്രൈവിങ്ങിനിടയിൽ
💬 Comments
View all comments