0%

Chapter Title : ലോനപ്പന്റെ മാമോദീസ 5 [പോക്കർ ഹാജി]

നെനക്കു പണ്ടു പിന്നെ പിള്ളേരു കളി ആണെന്നു വെക്കാം ഇപ്പൊഴോ.''
രാജി അതു പറഞ്ഞപ്പൊ ലോനപ്പന്‍ സ്വയം ഭൂമി പിളര്‍ന്നു താണു പോകുന്നതു പോലെ തോന്നി.ആ വാക്കുകള്‍ അവന്റെ മനസ്സില്‍ ആഴത്തില്‍ വീണു.എല്ലാവരും ഭക്ഷണം കഴിക്കാനായി എഴുന്നേറ്റപ്പോഴും അവന്‍ അവിടെത്തന്നെ ഇരുന്നു ഉറഞ്ഞു കൂടിയ കണ്ണു നീര്‍ ആരോരുമറിയാതെ തുടച്ചു മാറ്റി.ലോനപ്പന്റെ മുഖം പെട്ടന്നു മങ്ങുന്നതു കണ്ട കുഞ്ഞൂട്ടന്‍ പെട്ടന്നു വിഷയം മാറ്റി.പിന്നീടു നടന്ന ഒരു കാര്യത്തിലും ലോനപ്പനു സന്തോഷാത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.വൈകിട്ടു എല്ലാരും പിരിയുമ്പോഴും ലോനപ്പന്റെ മനസ്സു തെളിഞ്ഞിരുന്നില്ല .ഈ ലോകത്തിനോടു തന്നെ അവനു വെറുപ്പു തോന്നിപ്പോയി.എല്ലാവരും അവരവരുടെ വിലകൂടിയ കാറുകളില്‍ യാത്ര പറഞ്ഞു പോയപ്പോള്‍ ലോനപ്പന്‍ തന്റെ സ്‌പ്ലെണ്ടറിന്റെ ഹാന്റിലില്‍ പിടിച്ചു നിറഞ്ഞ കണ്ണ്ുകളോടെ പൊടി പറത്തിപ്പോകുന്ന സഹപാഠികളുടെ വണ്ടികളെ നോക്കി നിന്നു.
'ടാ അതു വിട്ടുകള അവര്‍ക്കൊക്കെ നിന്നെക്കുറിച്ചെന്തറിയാം.നീ പൊക്കൊ ഞാനും ഇറങ്ങുവാ രണ്ടീസം കഴിഞ്ഞു ഒഴിവു കിട്ടുന്നതു പോലെ ഞാന്‍ അങ്ങോട്ടേക്കു വരാം.ഇപ്പം തല്‍ക്കാലം നീ പൊക്കൊ.''
തിരിച്ചു വന്നു കടയുമടച്ചു ലോനപ്പന്‍ വീട്ടിലെത്തിയതു വേറൊരു മൂഡിലായിരുന്നു.വണ്ടി ഷെഡ്ഡില്‍ കേറ്റി വെച്ചിട്ടു ആരോടും മിണ്ടാതെ നേരെ അകത്തു പോയി കിടന്നു.എന്തൊ സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലായ വെല്ലേച്ചിയും സിസിലിയും കൂടി അവന്റെ റൂമില്‍ ചെന്നു ചോദിച്ചു
'എന്തു പറ്റീടാ''
ഒന്നുമില്ലേച്ചീ ഒരു തല വേദന
'അതല്ലല്ലൊ ലോനപ്പാ പറ്റിയതു.പോയ വിശേഷങ്ങളൊന്നും പറഞ്ഞീലല്ലൊ നീയു.പലഹാരങ്ങളൊക്കെ എല്ലാര്‍ക്കും ഇഷ്ടായൊ.പെണ്ണുങ്ങളു വല്ലോം ഉണ്ടായിരുന്നോടാ.വല്ലതും നടന്നോടാ.എടാ എന്തെങ്കിലുമൊന്നു പറയെടാ''
ലോനപ്പന്‍ തല ചരിച്ചൊന്നു ദേഷ്യത്തോടെ നോക്കീട്ടു മുഖം തിരിച്ചു.
'ശ്ശെടാ ഇതു നല്ല കൂത്തു എന്തെങ്കിലുമോന്നു പറയെടാ മൈരെ.എന്താ നിന്റെ

💬 Comments

View all comments