0%

Chapter Title : Love Or Hate 01 [Rahul Rk]

Author : Rahul RK Read All Parts 955
ബൈക്കും താഴെ വീണു.. ബൈക്ക് സ്പീഡ് കുറഞ്ഞതിന് ശേഷം ആണ് മറിഞ്ഞത്.. അത് കൊണ്ട് ഞങ്ങൾക്ക് ആർക്കും ഒന്നും പറ്റിയില്ല... തെറ്റ് പൂർണമായും എന്റെ ഭാഗത്ത് ആണ്.. എന്നാലും എന്റെ ഈഗോ അതിനു സമ്മതിച്ചില്ല.. ഞാൻ റോഡിൽ നിന്നും എണീറ്റ് ഹെൽമെറ്റ് ഊരി ആ സ്‌കൂട്ടിക്ക്‌ നേരെ നടന്നു.. എന്റെ പിന്നാലെ ആൻഡ്രൂവും.. "എവിടെ നോക്കീട്ട് ആടി നീ വണ്ടി ഓടിക്കുന്നത്..?? നിന്റെ മുഖത്ത് എന്താ കണ്ണില്ലെ...?? ആകാശത്ത് നോക്കി ആണോ മൈൻ റോഡിലേക്ക് കയരുന്നത്..." "അളിയാ വിട്ട് കള.. ഒരു പെങ്കൊച്ച് അല്ലേ.." "പെങ്കൊച്ച് ആയത് കൊണ്ടാണ് ഞാൻ ഒന്നും ചെയ്യാത്തത്.. അല്ലെങ്കിൽ രണ്ടെണ്ണം പൊട്ടിച്ചിട്ടെ ഞാൻ സംസാരിക്കാൻ പോലും തുടങ്ങൂ..." ഞാൻ ഇത് പറഞ്ഞതും ആ കുട്ടി കരയാൻ ആരംഭിച്ചു.. അപ്പോളാണ് ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ... ഒറ്റ നോട്ടത്തിൽ കണ്ടാൽ നമ്മുടെ ഗോദ സിനിമയിലെ നടിയെ പോലെ തന്നെ.... സത്യത്തിൽ അവൾ കരയുന്നത് കണ്ടപ്പോൾ ചെറിയ പേടി തോന്നി.. ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും...
"കുട്ടി.. കരയണ്ട... ഓകെ.. കുട്ടി പോക്കൊളു..." അവള് കണ്ണീർ തുടച്ചിട്ട് ആഗ്യ ഭാഷയിൽ കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു.. എന്നിട്ട് രണ്ട് കയ്യും ചെവിയിൽ വച്ചിട്ട് എന്തോ കാണിച്ചു.. അത് സോറി ആണ് എന്ന് എനിക്ക് മനസ്സിലായി... ഓഹോ അപ്പോ ഈ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല അല്ലേ... ശെ.. പാവം.. ഞാൻ ആണെങ്കിൽ ഒരു കാര്യവും ഇല്ലാതെ വെറുതെ കുറെ ചീത്തയും പറഞ്ഞു... ഞാൻ സോറി പറയാൻ തുടങ്ങുന്നതിനും മുന്നേ ആൻഡ്രൂ പറഞ്ഞു തുടങ്ങി.. "കുട്ടി

💬 Comments

View all comments