Chapter Title : Love Or Hate 03 [Rahul Rk]
ആണ്.. ദിയയെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ... ഇവരുടെ ഡ്രസ്സിംഗ് ഇങ്ങനെ ആയത് നന്നായി അല്ലെങ്കിൽ രണ്ടും തമ്മിൽ കണ്ടാൽ തിരിച്ചറിയാൻ പാടായേനെ...
മായ ഊമയാണ് എന്ന് അറിഞ്ഞ നിമിഷം തന്നെ ഒരു സോറി പറയണം എന്ന് ഷൈൻ മനസ്സിൽ വിചാരിച്ചിരുന്നു... എന്നാല് കാര്യങ്ങള് ഇത്ര കലങ്ങി മറിഞ്ഞ സാഹചര്യത്തിൽ അതിനു പറ്റിയില്ല..
ഇപ്പൊൾ അതിനു പറ്റിയ സമയം ആണ് എന്ന് തോന്നിയത് കൊണ്ട് ഷൈൻ മായയുടെ അടുത്തേക്ക് ചെന്നു..
ഷൈൻ തന്റെ നേരെ നടന്നടുക്കും തോറും മായക്ക് ഉള്ളിൽ ചെറിയ ഒരു ഭയം ഉണ്ടായിരുന്നു.. മായയുടെ അടുതെത്തിയതും ഷൈൻ അവളോട് പറഞ്ഞു..
ഷൈൻ: താൻ ഊമയാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു.. രാവിലെ ഞാൻ ആ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയതാ സോറി...
പക്ഷേ അതിന് മറുപടിയായി ഒന്നും പറയാതെ മായ പുച്ഛത്തോടെ മുഖം ഒന്ന് വെട്ടിക്കുക മാത്രം ചെയ്തു.. അത് ഷൈനിനെ കൂടുതൽ ചൊടിപ്പിച്ചു... ദിയ ഇല്ല എന്നുള്ള ധൈര്യത്തിൽ കൂടി ആണ് ഷൈൻ സംസാരിക്കുന്നത്...
ഷൈൻ: സോറി പറയാൻ തോന്നി ഞാൻ പറഞ്ഞു.. എന്ന് കരുതി എനിക്ക് മാപ്പ് തരണേ എന്നും പറഞ്ഞ് നിന്റെ കാലിൽ പിടിച്ച് കരയാൻ ഒന്നും എന്നെ കിട്ടില്ല.. മര്യാദക്ക് ആണേൽ മര്യാദ.. കേട്ടല്ലോ..
നല്ല പഞ്ച് ഡയലോഗ് ഒക്കെ പറഞ്ഞ് ഷൈൻ തിരിഞ്ഞതും നേരെ മുന്നിൽ എല്ലാം കേട്ട് കൊണ്ട് നിൽക്കുകയായിരുന്നു ദിയ.. ക്ലാസ്സ് ഒരു നിമിഷം പൂർണ നിശബ്ദം ആയി...
ദിയയുടെ കണ്ണുകൾ കോപത്താൽ ജ്വലിക്കുന്നു.. ഷൈൻ അവളുടെ ആ രൂപം കണ്ടപ്പോൾ തന്നെ ഒന്ന് നടുങ്ങിയിരുന്നു..
ദിയ
💬 Comments
View all comments