0%

Chapter Title : Love Or Hate 04 [Rahul Rk]

Author : Rahul RK Read All Parts 814
എല്ലാം തീർത്ത് മായയും ദിയയും പതിവ് പോലെ കോളജിലേക്ക് പുറപ്പെട്ടു.. എന്നാൽ ഇന്ന് മായയുടെ മുഖത്ത് പതിവിൽ നിന്നും വിത്യസ്തമായി ഒരു ടെൻഷൻ ഉള്ളതായി ദിയ കണ്ടു.. ചിലപ്പോൾ നോവൽ ഇറങ്ങാൻ ഉള്ളതിന്റെ ആയിരിക്കും എന്ന് കരുതി അവൾ അത് ചോദിക്കാൻ ഒന്നും പോയില്ല... അങ്ങനെ പതിവ് സമയത്ത് തന്നെ ഇരുവരും കോളജിൽ എത്തി.. പാർക്കിങ്ങിൽ വണ്ടി നിർത്തി ക്ലാസ്സിലേക്ക് നടക്കുമ്പോൾ എല്ലാവരും തന്നെ തന്നെ നോക്കുന്നതായാണ് ദിയക്ക്‌ തോന്നിയത്... ചിലർ ഒക്കെ ചിരിക്കുന്നും ഉണ്ടോ..?? ദിയ: എന്റെ മുഖത്ത് എന്തേലും ഉണ്ടോ..?? മായ: ഇല്ല.. എന്താ..?? ദിയ: അല്ല.. എല്ലാവരും എന്നെ നോക്കി ചിരിക്കുന്ന പോലെ.. മായ: അത് തോന്നിയതാവും... അങ്ങനെ അവർ ഇരുവരും ക്ലാസ്സിൽ എത്തി... ബാഗ് ബെഞ്ചിൽ വച്ച് ദിയ പറഞ്ഞു..
ദിയ: വാ ലൈബ്രറിയിൽ പോകാം നോവൽ വായിക്കണ്ടെ മാഗസിൻ ഇറങ്ങിക്കാണും.. മായ: ഞാൻ ഇല്ല.. എനിക്ക് അറിയാവുന്നത് അല്ലേ.. നീ പോയി വായിച്ച് അഭിപ്രായം പറ... ദിയ : ഓക്കേ... അങ്ങനെ ദിയ ലൈബ്രറി നോക്കി നടന്നു.. പോകുന്ന വഴിയിലും ജൂനിയർ പിള്ളേർ ഉൾപ്പടെ തന്നെ ഒരുമാതിരി നോട്ടം നോക്കുന്നത് അവൾ ശ്രദ്ധിച്ചു.. അങ്ങനെ അവസാനം അവൾ ലൈബ്രറിയിൽ എത്തി... മാഗസിൻ സെക്ഷനിൽ പോയി ഒരു കോപ്പി എടുത്തു.. കവർ പേജിൽ തന്നെ മായയുടെ നോവലിന്റെ ആഡ് കണ്ടു.. അവൾ മാഗസിൻ തുറന്ന് നോവൽ ഉള്ള പേജ് എടുത്തു... എന്നിട്ട് അവിടെ ഒരു ചെയറിൽ ഇരുന്ന് വായിച്ച് തുടങ്ങി.... പതിവ് പോലെ തന്നെ മായ മനോഹരമായി എഴുതിയിരിക്കുന്നു... എന്നാൽ വായിച്ച്

💬 Comments

View all comments