Love Or Hate 09 [Rahul Rk]

📝 Ongoing

👁 170382 views ❤ 1239 likes 💬 145 comments

Love Or Hate 09
Author : Rahul RK  |  Previous Parts

ഈ കഥക്ക് വേണ്ടിയാണ് നിങ്ങള്‍ എല്ലാവരും കാത്തിരിക്കുന്നത് എന്നറിയാം...
ഒട്ടും എഴുതാന്‍ വയ്യാത്ത ഒരു സാഹചര്യം ആയിരുന്നു.. ഇപ്പോഴും സ്ഥിതി അങ്ങനെയൊക്കെ തന്നെ ആണ്...
എങ്കിലും നിങ്ങളുടെ സ്നേഹവും സപ്പോര്‍ട്ടും ഒക്കെ കാണുമ്പോള്‍ എഴുതാതെ ഇരിക്കാനും ആവുന്നില്ല...
ഒടുവില്‍ അതിനൊരു പോംവഴി കണ്ടെത്തിയിട്ടുണ്ട്...
എല്ലാം ഓക്കേ ആയാല്‍ പഴയത് പോലെ ഇനിയും നമുക്ക് തുടരാം എന്ന് വിശ്വസിക്കുന്നു.. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... Thanks a lot guys ........?????????വന്ന ആളെ കണ്ട ഷൈനും ആൻഡ്രുവും ഒരുപോലെ ഞെട്ടി പോയി..
അവർ ഇരുവരും ഒരുമിച്ച് തന്നെ പരസ്പരം പറഞ്ഞു...

"അർജുൻ...."
(തുടരുന്നു...)

ഷൈൻ: ടാ അവൻ..അർജുൻ.. ഇവൻ എന്താ ഇവിടെ..??

ആൻഡ്രൂ: ഇനി ഇവനെങ്ങാൻ ആകുമോ ഇതിന്റെ പുറകിൽ..??

ഷൈൻ: ഇപ്പൊ തന്നെ അവനോട് ചോദിക്കാലോ..

ഷൈൻ അർജുന്റെ നേരെ പോകാൻ ഒരുങ്ങിയതും ആൻഡ്രൂ ഷൈനിന്റെ കയ്യിൽ പിടിച്ചു...

ആൻഡ്രൂ: വേണ്ട ഷൈൻ.. ഇപ്പൊ ഒരു സീൻ ഉണ്ടാക്കണ്ട.. നമുക്ക് നോക്കാം എന്താ ബാക്കി നടക്കാൻ പോണത് എന്ന്..

അത് ശരിയാണെന്ന് ഷൈനിനും തോന്നി..
എന്നാൽ ഷൈനിനെ നേരിൽ കണ്ട അർജുൻ, മുഖത്ത് നോക്കാൻ മടി ഉള്ളത് പോലെ മുഖം താഴ്ത്തി നിന്നു...

അർജുന്റെ ശരീര ഭാഷയിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉള്ളതായി ഷൈനിന് തോന്നിയിരുന്നു... ആൻഡ്രൂ പറഞ്ഞ പോലെ കാര്യങ്ങൽ എവി

📚 Chapters

1 published

Related Stories

💬 Comments

View all comments