Chapter Title : Love Or Hate 10 [Rahul Rk]
എനിക്ക് ഷൈനിനെ ഒന്ന് കാണാൻ തോന്നുന്നു...
അത് കേട്ടപ്പോൾ ഷൈനിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു...
ഇത്രയും നാൾ ഒന്ന് കാണാൻ കൂടി കൂട്ടാക്കാതെ ഇരുന്ന അവള് ഇപ്പൊ ഇങ്ങോട്ട് വിളിച്ച് കാണണം എന്ന് പറയുന്നു...
ഷൈൻ: താൻ.. വീട്ടിൽ അല്ലേ... ഞാൻ... ഞാൻ ദാ എത്തി...
ദിയ: ഓകെ.. പിന്നെ നേരെ കേറി ഇങ്ങ് വന്നേക്കരുത്... പുറത്ത് എത്തിയിട്ട് എന്നെ വിളിച്ചാൽ മതി.. ആരും കാണാതെ നോക്കണം...
ഷൈൻ: അതൊക്കെ ഞാൻ ഏറ്റു...
ദിയ: ഓകെ.. ബൈ ഷൈൻ.. ആം വെയിറ്റിംഗ് ഫോർ യു...
ഷൈൻ: ആം കമിങ് ടു യു...
ഷൈൻ ഫോൺ കട്ട് ചെയ്ത് അകത്ത് കൂട്ടുകാരുടെ അകത്തേക്ക് നടന്നു...
ആൻഡ്രൂ: എന്തിനാടാ അവള് വിളിച്ചത്..??
ഷൈൻ: എടാ.. അവൾക്ക് എന്നെ ഇപ്പൊ കാണണം എന്ന്...
അരവിന്ദ്: ഈ രാത്രിയിലോ..?? എന്തിന്..??
ഷൈൻ: അതൊന്നും അറിയില്ല.. പക്ഷേ എന്തോ സീരിയസ് ആണെന്ന് തോന്നുന്നു...
അരവിന്ദ്: എന്നിട്ട് എന്താ നിന്റെ പ്ലാൻ..??
ഷൈൻ: നോ ഡൌട്ട്... ഞാൻ പോകാൻ പോകുന്നു...
ആൻഡ്രൂ: എങ്ങനെ പോകും...?? നീ ഈ കള്ളും കുടിച്ച് ഡ്രൈവ് ചെയ്യാൻ ഉള്ള പരിപാടി ആണോ..???
ഷൈൻ: അത് പ്രശ്നം ഒന്നും ഇല്ല... ഞാൻ ഓകെ ആണ് അളിയാ...
വിഷ്ണു: അത് വേണ്ട ബ്രോ.. ഈ സമയത്ത്.. അത് ശരിയാവൂല...
അരവിന്ദ്: അതെ.. നീ ഒരു ടാക്സി വിളിച്ച് പോയാ മതി...
ഷൈൻ: ടാക്സിയിൽ പോകാനോ..?? ഒന്ന് പോടാ.. ഞാൻ ഡ്രൈവ് ചെയ്ത് പോക്കൊളാം... ഞാൻ ഓകെ ആണെടാ...
ആൻഡ്രൂ: എന്നാ.. ഞങളും വരാം...
ഷൈൻ:
💬 Comments
View all comments