0%

Chapter Title : Love Or Hate 10 [Rahul Rk]

Author : Rahul RK Read All Parts 798
അല്ലേ നല്ലത്... മായ: പ്ലാൻ ഒക്കെ കൊള്ളാം... നടക്കട്ടെ... ദിയ മായയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് കൊണ്ട്... ദിയ: അതൊക്കെ നടക്കും മോളെ... ????????? ഷൈൻ മായയുടെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ച് കൊണ്ടിരിക്കുക ആയിരുന്നു... പാട്ടൊക്കെ കേട്ട് ലാവിഷ് ആയാണ് ഷൈൻ വണ്ടി ഓടിക്കുന്നത്... തിരക്കേറിയ റോഡിലൂടെ ഷൈനിന്റെ കാർ അതിവേഗത്തിൽ ഓടി കൊണ്ടിരുന്നു... ഇടക്കിടക്ക് പാളി പോകുന്ന കണ്ണിനെ നിയന്ത്രിക്കാൻ ഷൈൻ പാട്ടിന്റെ കൂടെ പാടാൻ തുടങ്ങി... ഷൈൻ: ഇതെന്ത് പുല്ല്... ഉറക്കം വരുവാണോ..?? ഇല്ലല്ലോ... ഷൈൻ കണ്ണ് തിരുമ്മി കൊണ്ട് വീണ്ടും വണ്ടി ഓടിക്കുകയാണ്... ഇടയ്ക്ക് കോട്ടുവാ ഇടുന്നുണ്ട്... ഷൈൻ: ശേ.. മാങ്ങാത്തൊലി... ഷൈൻ ഒന്ന് കണ്ണ് തിരുമ്മി.... പക്ഷേ അതൊന്നും ഷൈനിന്റെ ക്ഷീണത്തിൽ കുറവ് വരുത്തിയില്ല... പതിയെ പതിയെ മിഴികൾ അടയുന്നുണ്ടായിരുന്നു...
ഒരു ഞെട്ടലോടെ കണ്ണ് തുറന്നു നോക്കിയ ഷൈൻ വേഗത്തിൽ സ്റ്റീയറിങ് വെട്ടിച്ചു... പക്ഷേ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു... വണ്ടി ഡിവൈഡർ കടന്ന് മരു വശത്തേക്ക് കടന്നു... ഷൈനിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.... ഒരു വലിയ ഞെരക്കത്തോടെ വണ്ടിയുടെ പുറകിലെ ചക്രങ്ങൾ കറങ്ങി കൊണ്ട് വണ്ടി റോഡിന്റെ നടുവിൽ വിലങ്ങനെ നിന്നു... എതിരെ വന്ന കണ്ടെയ്നർ ലോറി ഡ്രൈവർ ഒരുപാട് ഹോണുകൾ അടിച്ചെങ്കിലും ഷൈനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല... വാഹനത്തിന്റെ സ്പീഡ് നിയന്ത്രിക്കാൻ ലോറി ഡ്രൈവർക്കും സാധിച്ചില്ല... ഒരു വലിയ ശബ്ദത്തോടെ ലോറി ഷൈനിന്റെ കാറിനെ ഇടിച്ചു തെറിപ്പിച്ചു... അൽപ സമയത്തിന് ശേഷം.. എങ്ങും നിശ്ശബ്ദത... അടുത്തുള്ള കടകളിൽ നിന്നും മറ്റ് വാഹങ്ങളിൽ നിന്നും ആളുകൾ അങ്ങോട്ട് ഓടി

💬 Comments

View all comments