0%

Chapter Title : മാഡം 1 [Vyshak]

Author : Kambikathakal Read All Parts 1.5K

മാഡം മറുപടിയൊന്നും പറഞ്ഞില്ല, ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞ് താഴത്തേക്ക് ചെന്നു

താഴത്ത് ഒരു അഞ്ചുമിനിറ്റ് നിന്നപ്പോൾ തന്നെ ഷിന ചേച്ചി വന്നു

ഒരു സ്കൂട്ടറിനാണ് വന്നത്

ജിമ്മിൽ പോയിട്ടുള്ള വരവാണ്, ഒരു ടൈറ്റ് ബനിയനും... ടൈറ്റ് പാന്റും... ഷൂസും ആണ് വേഷം

ആകെ വിയർത്തു കുളിച്ചു ഇരിക്കുകയാണ് ചേച്ചി

അങ്ങനെ ഞാൻ സ്കൂട്ടറിന്റെ പിന്നിൽ കയറി ചേച്ചിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു

കഴുത്തിൽ ഒക്കെ വിയർപ്പിന്റെ തുള്ളികൾ നിൽക്കുന്നത് കാണാം, അതുകൂടാതെ നല്ല വിയർപ്പിന്റെ മണവും ഉണ്ട്

അരമണിക്കൂറോളം എടുത്തു ചേച്ചിയുടെ വീട്ടിലെത്താൻ, എന്നാൽ വീട് എത്തുന്നത് വരെ ചേച്ചി എന്നോട് ഒന്നും തന്നെ മിണ്ടിയില്ല

ഇതിനുമുമ്പ് മാഡത്തിനെ ആക്കുവാൻ ഇവിടെ വന്നിട്ടുണ്ടെങ്കിലും വീട് ഞാൻ ആദ്യമായാണ് കാണുന്നത്,

കുറച്ചു പഴയ വീട് ആണെങ്കിലും നല്ല വലിയ വീടാണ്, നല്ല മുറ്റവു.. വീടിന്റെ പിൻഭാഗത്തേക്ക് കുറെ പറമ്പും അതിൽ നിറച്ചു മരങ്ങളും ഒക്കെ ആയി നല്ല അന്തരീക്ഷമാണ്, അടുത്തൊന്നും വേറെ വീടുകൾ ഒന്നും കാണ്മാനില്ല

എന്നോട് വീടിന്റെ പുറകിലേക്ക് വരാൻ പറഞ്ഞു ചേച്ചി അകത്തേക്ക് പോയി

ഞാൻ പുറകിലോട്ട് നടക്കുമ്പോൾ വീടിന്റെ ഒരു ജനലിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഒരു വല്യപ്പനും വല്യമ്മയും ടിവി കാണുന്നുണ്ട്, അപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി ചേച്ചി ഇവിടെ ഒറ്റക്കല്ല താമസം എന്ന് ആലോചിച്ചപ്പോൾ

വീടിന്റെ പുറകിൽ അത്യാവശ്യ നല്ല വലിയ പറമ്പാണ്, അതിൽ തന്നെ കുറെ പച്ചക്കറികളും വാഴകളും ഒക്കെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്, പറമ്പിന്റെ ഒരു മൂലക്കായ് ഒരു ഷെഡ് പോലെയും പണിതിട്ടുണ്ട്

പെട്ടെന്ന് വീടിന്റെ മുൻഭാഗത്ത് വണ്ടി വന്നു

💬 Comments

View all comments