Chapter Title : മാധുരി 2 [ഏകലവ്യൻ]
ചെറിയ സെറ്റ് അപ്പ്... ‘
ഇതൊക്കെ കേട്ടു അനിയുടെ മനസ്സ് ആകാംഷ കൊണ്ട് നിറഞ്ഞു..
“മ്മ് നി വാ.. “ സുധാകരൻ അവന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു നടന്നു.
“അപ്പോ അവരുടെ ഭാര്യയോ? “ തിരഞ്ഞപ്പോൾ അനി ചോദിച്ചു.
“പവിത്രന്‍റെയോ?? “ ചോദിച്ചു കൊണ്ട് സുധാകരൻ നിന്നു
ആകാംഷ കൊണ്ട് അനി അതെ ന്നു തലയാട്ടി.. അവർ മുഖത്തോടു മുഖം നോക്കി നിന്നു അല്പം മൗനമായി.
“കാണാതെയായി” അനിയുടെ മുഖത്തു തെല്ലു ഭയം നിഴലിച്ചു. സുധാകരന്റെയും...
‘ആഴത്തിലേക്കിറങ്ങി ഒരു വെള്ള സാരിയുടെ മുകളിലൂടെ നീന്തിയ മത്സ്യത്തിന്റെ കണ്ണൊന്നു പിടച്ചു. ‘
.............
“ആളുകളൊക്കെ പോവാൻ തുടങ്ങിയില്ലേ രവി.. രണ്ടെണ്ണം അടിച്ചാലോ..നല്ല കാറ്റുള്ള കാലാവസ്ഥ. “
വേണുവിന്‍റെ ആത്മവിശ്വാസത്തോടെയുള്ള ചോദ്യം രവിക്ക് ഉണർവ് വന്നു.. വേണുവിന് അത് അവൻ സംഭരിച്ച ധൈര്യത്തിലൂടെയും അനുഭവത്തിലൂടെയും ആണെന്ന് പറയാം..
“ഞാനെല്ലാം ഒന്നു ഒതുക്കട്ടെ ഏട്ടാ.. കുറച്ച് സമയം വേണം. “
“ആ ബാക്കിയുള്ളവരെ ഒന്നു വിളിച്ചോ.. “
“ആ” രവി ചിരിച്ചു കൊണ്ട് നടന്നു..
........
“മോനെ കാലാവസ്ഥ മാറുന്നുണ്ട്.. കാറ്റ് ഉണ്ട് വാ അകത്തേക്ക് പോകാം. “ എന്തോ ചിന്തിച്ചിരുന്ന അനിയുടെ പുറത്ത് തട്ടി സുധാകരൻ പറഞ്ഞു..
“ങേ. ഹ... “ അവൻ ഞെട്ടി. .
അച്ഛന്റെ പുറകിലായി നടന്നു.
മുന്നിൽ തന്നെ രവിയെത്തി..
“ആ ഏട്ടാ വേണുവേട്ടൻ വിളിക്കുന്നുണ്ട്.. പുറത്ത് ഇനി ആരും ഇല്ലല്ലോ.... അനീഷ് എവിടെ?? “
“അനി.. “ ന്നു പറഞ്ഞു തിരിഞ്ഞതും സുധാകരന്റെ കണ്ണുകൾ ശൂന്യം.. അനിയെ കാണുന്നില്ല.. അയാൾ വേഗം മുറ്റത്തേക്കിറങ്ങി.. വാക്ക് തൊണ്ടയിൽ കുടുങ്ങി അയാൾ രവിയെ നോക്കി.
...........
ഇരുട്ടിൽ തപ്പി കിതച്ചു കൊണ്ട് അനി കുളക്കടവിൽ എത്തി.. കാടുപിടിച്ച വഴി മാറ്റി കൊണ്ട് പടവിലേക്കിറങ്ങി.. ഏത് നാശം പിടിച്ച നേരത്താണാവോ അത് എറിയാൻ തോന്നിയത്.. ഇനി ഇങ്ങനെ ഒന്നും വേണ്ട.. കുറ്റബോധം കൊണ്ട് അവൻ ഇരുട്ട് പിടിച്ച കുളത്തിൽ നോക്കി.. നാശം ന്നു പറഞ്ഞു പോവാൻ നേരം ദൂരെ പടവിൽ ഉളിയുന്നത് കണ്ട് അവൻ പൊടുന്നനെ അവിടേക്ക് നീങ്ങി..
“അരഞ്ഞാണം.” ആശ്വാസമായി അതെടുത്തു കയറാൻ നേരം കാലിൽ വള്ളി കൊളുത്തി.
നാശം അവൻ ആ വള്ളി പൊട്ടിച്ചു കയറി വേഗം തിരികെ
നടന്നു.. കുളത്തിൽ ഓളങ്ങൾ തിരയടിച്ചു...
തിരികെ എത്തിയതും മുറ്റത്ത് തന്നെ സുധാകരനും വേണുവും രവിയും എല്ലാരുടെ കണ്ണിലും പേടി
💬 Comments
View all comments