0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1895

“അരഞ്ഞാണം.” ആശ്വാസമായി അതെടുത്തു കയറാൻ നേരം കാലിൽ വള്ളി കൊളുത്തി.
നാശം അവൻ ആ വള്ളി പൊട്ടിച്ചു കയറി വേഗം തിരികെ
നടന്നു.. കുളത്തിൽ ഓളങ്ങൾ തിരയടിച്ചു...
തിരികെ എത്തിയതും മുറ്റത്ത്‌ തന്നെ സുധാകരനും വേണുവും രവിയും എല്ലാരുടെ കണ്ണിലും പേടി ഞാൻ കണ്ടു.. എന്നാൽ അച്ഛന്റെ കണ്ണിൽ ദേഷ്യം..
“ഠപ്പേ...”
അടുത്തെത്തിയതും ഏന്റെ ചെകിട് പൊളിഞ്ഞു..
“വർത്താനം പറയാനാണെടാ നാക്ക്.... !”
അതും പറഞ്ഞു അച്ഛൻ ഒറ്റ നടത്തം..
“നി ഇങ്ങു വാ “ രവി അടുത്തെത്തി അവനെ കൂട്ടി.. പെണ്ണുങ്ങൾ ആരും അറിയാഞ്ഞത് നന്നായി.. ഇത്രയും സംസാരിച്ചിട്ട് അച്ഛനോട് പറയാതെ പോയത് കൊണ്ട് ഒന്നു കിട്ടിയത് കുഴപ്പമില്ല. പക്ഷെ ഇത് കരണം പുകഞ്ഞു. അവൻ ചമ്മി കൊണ്ട് നടന്നു...
എല്ലാരും ഭക്ഷണത്തിലേക്ക് കടന്നു.. സമയം 10 മണിയിലേക്ക് കടന്നു. ഈ മൂന്ന് ആണുങ്ങൾ ഒഴികെ ബാക്കിയെല്ലാരും ഊണ് കഴിച്ചു. ജ്യോതിയും അമ്മയും അതെ വേഷം തന്നെയാണ്.. ഇപ്പോ രണ്ടാളും എന്നോട് പിണങ്ങിയിട്ടാണ് ഉള്ളത്.. ഞാൻ ചോറ് കഴിച്ചു അച്ഛന്റെ അടുത്തേക്ക് പോയി. അടുത്തേക്ക് പോയി.. മഴ പാറുന്നുണ്ട്.. ഇടത്തരം ശക്തിയോടെ കാറ്റും.. അടക്കാത്ത ജനലുകളൊക്കെ വന്നടയുന്നുണ്ട്..
“അനീഷ് കൂടുന്നുണ്ടോ?? “
ഒരു ലാർജ് മദ്യം അവന്റെ നേരെ നീട്ടി വേണു ചോദിച്ചു..
“ഏയ്‌ ഇല്ല.. ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ വന്നതാ.. “
അച്ഛനു ഏന്റെ മുഖത്തു നോക്കാൻ ഒരു മടി..
“അച്ഛാ സോറി.. “ ഞാൻ ഇളം ചിരിയിൽ പറഞ്ഞു..
അച്ഛന്റെ മുഖം തെളിഞ്ഞു.. നീയും ക്ഷമിക്കെടാ മോനെ...
അവിടെ ചിരി ഉയർന്നു.. ആശ്വാസമായി..
“ഏട്ടാ പവിത്രേട്ടനെ വിളിക്കണ്ടേ... “ രവി സുധാകരനോട് ചോദിച്ചു..
“വേണ്ട....... തീരുമാനം രാവിലെ അറിഞ്ഞിട്ടേ അവന്റെ കാര്യത്തിൽ ഇനി എന്തും വേണ്ടു .. “
“എന്താ ഏട്ടാ.. “ വേണു ഇടയിൽ ചോദിച്ചു..
“”ആനന്ദിയുടെ കാര്യം തന്നെ.. ഒരു കൂട്ടർ വൈകുന്നേരം വിളിച്ചിരുന്നു.. രാവിലെ അറിയിക്കാമെന്ന് പറഞ്ഞു.. ഇപ്പോ പറഞ്ഞാലെന്താ ന്നു പറഞ്ഞു ഒരു പന്തികേട് പോലെ ആയി അവൻ ടെൻഷൻ അടിച്ചിരിക്കുകയാ..
എത്ര ന്നു വച്ച മകളുടെ

💬 Comments

View all comments