Chapter Title : മാധുരി 2 [ഏകലവ്യൻ]
രണ്ട് വൃദ്ധ ജനം ഉള്ളിലേക്ക് നടന്നു.. അവനു ചിരി നിർത്താനായില്ല.. അവൻ ഇടത്തോട്ടുള്ള ഇടനാഴിയിലേക്ക് കയറി. അപ്പോൾ അതാ മുന്നിൽ ഒരു സുന്ദരി വന്നു നിക്കുന്നു.. അനിയെ കണ്ടതും അവൾ വേഗം തിരിച്ചു പോയി.. അവൻ അങ്കലാപ്പായി.. ഇത് ഏതാ ഞാൻ ഇത് വരേ കാണാത്ത മുതൽ.. അറിഞ്ഞിട്ടു തന്നെ കാര്യം വച്ചു അവൻ പുറകെ അകത്തളത്തിൽ കയറിയതും അവളെ കാണുന്നില്ല...
പിറകിൽ നിന്നു ചുമലിൽ ഒറ്റ തട്ട്. തിരിഞ്ഞതും ജ്യോതി മുന്നിൽ.
“വിദ്വാനു എന്താ ഒരു പരുങ്ങൽ..?? “ അവളുടെ കൂടെ രവിയുടെ മകൾ കല്യാണ പെണ്ണ് കീർത്തനയും , അനിയത്തി കാവ്യ യും ഉണ്ട്..
“എ ഏയ് ഒന്നുല്ല.. “
“വൈകുന്നേരം അമ്പലത്തിൽ വരുന്നോ?? “ ഞങ്ങൾ പോകുന്നുണ്ട്.. “
“എവിടെ?? “
“ഇവിടെ അടുത്ത്.. “
“ആ മോൻ എവിടെ?? “
“അച്ഛന്‍റെ അടുത്ത് ഉണ്ട്.. “
“ആ നി ഒന്നു ഇങ്ങു വന്നേ.. “ അവളുടെ കൈ പിടിച്ചു അവൻ ഒന്നു മാറി.. “
അപ്പോൾ അടുക്കളയിൽ നിന്നു പുറത്തേക്ക് പോകുന്ന സുന്ദരിയെ അവർ കണ്ടു.
“ഡി അതാ അവളേതാ?? “ അനി അവളെ ജ്യോതിക്ക് കാണിച്ചു കൊണ്ട് ചോദിച്ചു.
“അതോ അത് ഞാൻ നേരത്തെ പറഞ്ഞില്ലേ പവിത്രൻ വല്യച്ഛൻ. അവരുടെ മകളാണ്.. ആനന്ദി.. അവർ അധികം ആരോടും മിണ്ടാറില്ല.. ഒരു മൂകയെ പോലെ “
“നിങ്ങള് അമ്പലത്തിൽ വരുന്നുണ്ടോ.. ഉണ്ടേൽ വാ ..” അതും പറഞ്ഞു ജ്യോതി പിള്ളേരുടെ കൂടെ പോയി..
അവർ നേരെ മാധുരിയുടെ അടുക്കൽ എത്തി.. അമ്പലത്തിൽ വരാൻ സമ്മതിപ്പിച്ചു. സാരിയില്ലാത്തതു കൊണ്ട് സുധയുടെ സാരിയും ഒപ്പിച്ചു കൊടുത്തു... സമയം നാല് മണിയോട് അടുത്തു..
മാധുരി വരുന്നുണ്ടെന്നറിഞ്ഞു അനി നേരത്തെ റെഡി ആയി കുട്ടപ്പനായി..
കുഞ്ഞിനേം കൊണ്ട് റൂമിലേക്കെത്തിയ ജ്യോതി അനിയെ കണ്ട് വാ പൊളിച്ചു ..ഇതെന്ത് മറിമായം.. ഈ മനുഷ്യൻ നേരെത്തെ റെഡി ആയോ..
“അല്ല എന്താ ഇത് ഞാൻ കാണുന്നെ... അനിയേട്ടൻ തന്നെ ആണോ ഇത്... നമ്മളെക്കാൾ തിരക്ക് ആയോ ഇപ്പോ??. “
അവൻ ഒന്നും മിണ്ടാതെ കുറച്ചു ആറ്റിട്യൂട് ഇട്ടു കൊണ്ട് പോയി കുളിച്ചിട്ടു വാടി ന്നു പറഞ്ഞു അവളുടെ പുറത്ത് തട്ടി ഇറങ്ങി...
അമ്മയുടെ മുറിയിൽ ആരും ഇല്ല...അവിടെയുള്ള പെട്ടി ഒന്നു നമ്മുടേത് ആയത് കൊണ്ട് അത് എടുക്കാം എന്ന് വച്ചു ഉള്ളിൽ കയറി... പെട്ടെന്ന്
💬 Comments
View all comments