Chapter Title : മാധുരി 3 [ഏകലവ്യൻ]
പണ്ടത്തെ അതെ സ്നേഹം ഞാൻ അ ചിരിയിൽ കണ്ടു.. ഞാനാണ് മോശമായി പോയത്.. അനി തലയിൽ കൈവച്ചു.. ആൾക്കാർ കുറവാണെങ്കിലും കല്യാണം ഉദേശിച്ചത് പോലെ ഗംഭീരമായി നടന്നു.. പെണ്ണ് ചെറുക്കന്റെ വീട്ടിലെത്തി..
അവസാനം വന്ന കൂട്ടർ കല്യാണം നടത്താൻ സമ്മതമാണെന്ന് പവിത്രനെ വിളിച്ചറിയിച്ചു.. ആ സന്തോഷവും പങ്കുവച്ചു യാത്ര പറഞ്ഞു സങ്കടവും സന്തോഷവുമായി ഇനി ആനന്ദിയുടെ കല്യാണത്തിന് കാണാം ന്നു പറഞ്ഞു നമ്മൾ ഇറങ്ങി.
ഇനിയൊരു കുറ്റബോധത്തിനു ഇട വരുത്താതെ അനി അച്ഛന്റെ അടുത്ത് ഇരുന്നു.. കാറ് പുറപ്പെട്ടു.. കുളത്തിന്‍റെ വശത്തൂടെയുള്ള വഴിയും കടന്നു നീണ്ട റോഡിലേക്കിറങ്ങി
‘കുളത്തിൽ കടും പച്ച കണ്ണ് ജീവനറ്റു ഉയർന്നു വന്നു.. അതിന്റെ വയറ്റിൽ അരഞ്ഞാണം.’
ചെറിയ കാറ്റു അവർക്കു പുറകിൽ പാഞ്ഞു..
(തല്ക്കാലം അവസാനിച്ചു).
💬 Comments
View all comments