0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

പറഞ്ഞു പോയി….”

“തനിക്ക് വിഷമം ഉണ്ടോ ഇപ്പോഴും ...”

“ഹേ നോ, അന്നുണ്ടായിരുന്നു. പക്ഷെ ഞാനതൊക്കെ മറന്നു ഏട്ടാ ...പിന്നെ….ഏട്ടനെന്തിനാ എന്റെ കാര്യം രഞ്ജിത ചേച്ചിയോട് ചോദിച്ചേ ...”

“അല്ല, അമ്മ എനിക്ക് പെൺകുട്ടിയെ നോക്കുന്ന തിരക്കാണ്….അതുകൊണ്ട് പരിചയമുള്ള കൂട്ടത്തിൽ ആദ്യം വന്നത് തന്റെ മുഖമാണ്, പക്ഷെ തനിക്കൊരു അഫയർ ഉള്ള കാര്യം രഞ്ജിത ചേച്ചി വഴി എന്റെ അമ്മയും അറിഞ്ഞിരുന്നു, സൊ അമ്മയ്ക്ക് ആ പ്രൊപ്പോസലിൽ ഇന്ട്രെസ്റ് ഉണ്ടായിരുന്നില്ല ….”

“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.

തിരികെ ഹോസ്റ്റൽ എത്തുന്ന വരെ അവളുടെ മുഖം താഴ്ന്നിരുന്നു…

“എന്താ അർപ്പിത ...”

“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”

അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു, പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,
“അർപ്പിത….” ഞാൻ ഒന്നുടെ വിളിച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. അവൾ ഇച്ചിരി കഴിഞ്ഞിട്ട് ഫോൺ വിളിക്കുമായിരിക്കും എന്നും പ്രതീക്ഷിച്ചു ഞാൻ ബാക്കിയുള്ള ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഏതാണ്ട് റെഡിയായപ്പോൾ ഞാൻ അത് അപ്‌ലോഡ് ചെയ്തു കൊടുത്തു. പിന്നെ ഞാൻ കുറച്ചു മീൻ വാങ്ങിക്കാൻ പോയ ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, ചോറും മീൻ മുളകിലിട്ടതും ഉണ്ടാക്കിയ ശേഷം ലാപ്ടോപ്പിൽ എന്തേലും സീരീസ് കാണാമെന്നു വെച്ച് ഞാനത് തുറന്നു.
ഫോൺ തുടരെ അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു, പിന്നെ വെള്ളം കുടിക്കാൻ പോകുമ്പോ ചാർജ് ചെയ്യാനിരുന്ന One Plus 5 ഫോൺ നോക്കിയപ്പോൾ ആണ്

💬 Comments

View all comments