0%
Chapter 1

മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ | Read All Parts | 👁 291 |

കരുതികാണില്ല. എന്തായാലും അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ ഊഹിച്ചു. അന്ന് വൈകീട്ട് അർപ്പിതയെ ഞാൻ വിളിക്കാൻ പോയില്ല, അവളെ ഫോൺ ചെയ്‍തിട്ട് എടുക്കാത്തത് കൊണ്ട് ചെറിയ ദേഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നാലും എന്നെ ഇത്രേം അവോയ്ഡ് ചെയ്യാൻ മാത്രം എന്താണ് എന്ന് ഞാൻ ആലോചിച്ചു. രാത്രിയും അതെ അവസ്‌ഥ തന്നെ, ഞാൻ കഴിച്ചോ എന്നും മാത്രം ഒരു മെസ്സേജ് അയച്ചു, അവൾ ഉം എന്നും റിപ്ലൈ തന്നു. എന്നോട് തിരിച്ചൊന്നും ചോദിച്ചതുമില്ല. അങ്ങനെ വെള്ളിയാഴ്‌ച ആയി, അവൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങി. ഞാൻ ഓഫീസിലെ തിരക്കും ആ ആഴ്ചയിലെ ഫൈനൽ വീഡിയോ റിലീസും കൂടെ ആയപ്പോൾ ഫുൾ ബിസി. ശനിയാഴ്‌ച ഞാൻ ഫ്രെണ്ട്സ് ന്റെ കൂടെ ആലപ്പി ത്രിക്കുന്നപുഴ ബീച്ച് ഹൗസിലേക്ക് പോയി, കൂടെ ജോലി ചെയുന്ന ഒരാൾ സ്റ്റേറ്റ്സിലേക്ക് പോവുകയാണ്, അതിന്റെ ചിലവ്. അങ്ങനെ ഞായറാഴ്ചയായി, ഫുൾ ഡേയ് സീരിസും കണ്ടിരുന്നു സമയം ചിലവാഴക്കുകയായിരുന്നു ഞാൻ, വൈകീട്ട് ആയപ്പോൾ അർപ്പിത വിളിച്ചു. “ഏട്ടാ ….” “എന്താടി പിണക്കം മാറിയോ...” “ശില്പയും അമ്മയുമെന്റെ വീട്ടിലേക്ക് വന്നിരുന്നു...ജസ്റ്റ് അവരിറങ്ങിയേ ഉള്ളു” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അതൊരു ട്വിസ്റ്റ് ആണ് …...ഞാൻ നിങ്ങളോടു ഇത്രേം ദിവസം അർപ്പിതയോടു സംസാരിച്ചത് മാത്രമേ പറഞ്ഞിട്ടുള്ളു ശില്പയോട് സംസാരിച്ചത് പറഞ്ഞാൽ അർപ്പിതയ്ക്ക് ഉള്ള ഞെട്ടൽ നിങ്ങൾക്കും ഉണ്ടാകില്ല എന്നതുകൊണ്ടാണ് കേട്ടോ…. “എന്നിട്ട്...” “എന്റെ ഫോട്ടോയും ജാതകവും വാങ്ങിച്ചു.” “ശില്പയോട് ഞാനെല്ലാം പറഞ്ഞിരുന്നു, എല്ലാം, നിന്നെ കണ്ടതുമുതലുള്ള എല്ലാം …...അവൾക്കും നിന്നെ അത്രയ്ക്കിഷ്ടമാണ്. അമ്മയോട് പറഞ്ഞപ്പോൾ ജാതകം കൂടെ നോക്കാം എന്നിട്ട് മതിയെന്ന് പറഞ്ഞു, അപ്പൊ ഞാൻ പറഞ്ഞു, അതൊന്നും നോക്കണ്ട …...എനിക്ക് ഈ പൊട്ടിപെണ്ണിനെ മതിയെന്ന്….” “എനിക്ക് കരച്ചിൽ വരുന്നുണ്ട് കേട്ടോ…..” “എന്തിനാ ...” “അറിയില്ല ….” “ജാതകം ചേർന്നില്ലെങ്കിലോ ?” “അത് കാരണവന്മാരുടെ ഒരു ശീലമല്ലേ...അവര് നോക്കിക്കോട്ടെ …..” “ഏട്ടാ എനിക്ക് കാണാൻ തോന്നുന്നു ...” “വീഡിയോ ഓൺ ചെയ്യ് ...” “ഉം ...” “ശോ …..കരയല്ലെടി ….പെണ്ണെ.” “പറ്റുന്നില്ല …..” “ഉമ്മാ …...” “ഉം ….കിട്ടി.”

💬 Comments

View all comments