Chapter Title : മാല പടക്കം [Sharon]
താഴേയ, ചാവി ഞാൻ താഴെ കൊണ്ടു കൊടുത്തേച്ചും വരാം , മോള് ദാ ആ കാണുന്നില്ലേ ആ ഗോഡൗണിനു അടുത്തേക് പോയിക്കൊ, ഗോ ഡൗണിനുതൊട്ടടുത്തു ഒരു സ്റ്റേയർ കാണും താഴോട്ട് അവിടെപ്പോയി ഇരുന്നോ.. വെള്ളം മറ്റോ വേണേൽ ഫ്രിഡ്ജിൽ കാണും " അസ്ബറ്റോസ് ഇട്ട ഒരു പഴയ ബിൽഡിംഗ് ദൂരേക്കു ചൂണ്ടി കാണിച്ചു അയാൾ പറഞ്ഞു.. ഞൻ ദാ ഇപ്പോ എത്തി " കുരുവിള താഴേക്ക് ദൃതിയിൽ നടന്നു പോയി.....
നിമ്മി ബിൽഡിംഗ്‌നു അടുത്തെത്തി ആക്ടിവ സ്റ്റാൻഡിൽ ഇട്ടു.കാപ്പിയും കുരുമുളകും വളങ്ങളും മറ്റും സൂക്ഷിക്കുന്ന ഒരു പഴയ ബിൽഡിംഗ് ആയിരു ന്നു അത് വലിയ നിളത്തിൽ ഉള്ള റൂം ആണേലും ഗേറ്റിൽ നിന്നും നോക്കിയാൽ മുകളിൽ ഇട്ടിരിക്കുന്ന അസ്ബറ്റോസ് ഷീറ്റ് മാത്രമേ കാണാൻ കഴിയുള്ളു. ഗോഡൗണിന്റെ ഷെൽട്ടർ പാതി താഴ്ട്ടിയപോലെ ആയിരുന്നു. നിമ്മി ഉള്ളിലേക്കുകയറി നോക്കി ചാക്കുകളിൽ അട്ടിയട്ടിയായി സൂക്ഷിച്ച വളങ്ങളും ടേബിളിൽ ഒരു കമ്പ്യൂട്ടറും കുറച്ചു ഫയലുകളും ആയിരുന്നു ഒരു വശം, മറുവശത്തെ അടച്ചിരുന്ന ഒരു ഇരുബു ഡോറിനരികിലേക് നിമ്മി നടന്നു, അത് ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. അവൾ അത് തള്ളി തുറന്നു താഴേക്ക്പോകാനുള്ള സ്റ്റയർസ് ആയിരുന്നു അവിടെ കണ്ടത്. അതൊരു അണ്ടർഗ്രൗണ്ടു റൂമാണെന്ന് നിമ്മിക് മനസിലായി. അവൾ താഴേക്ക് ഇറങ്ങി. ഇരുട്ട് ആയിരുന്നു ഉള്ളിൽ. മറ്റൊരു അടച്ചിട്ട ഡോറിന്മുൻപിൽ അവൾ കണ്ടു.. അവൾ തുറന്നു, ജനൽ പാളികളിലൂടെ ഉള്ളിലേക്കു വന്ന നേർത്ത വെളിച്ചത്തിൽ ചുമരിൽ കണ്ട സ്വിച്ച് ഓൺ ചെയ്തു. മുറിയിൽ പ്രകാശം പരന്നതും നിമ്മി ഒന്ന് ഞെട്ടി അശ്ചര്യത്തോടെ ചുറ്റും നോക്കി. പുറത്തു കാണു മ്പോൾ ഉണ്ടായ ആ പഴയ ബിൽഡിങ്ങിനുള്ളിൽ എല്ലാ സൗകര്യത്തോടും കൂടി പണി കഴിപ്പിച്ച ഒരു ബെഡ്‌റൂം!... റൂമിൽ തെളിഞ്ഞ എൽ ഇ ഡി വെളിച്ചത്തിൽ ശീതീകരിച്ച ആ മുറി ആകെ തിളങ്ങുന്നതുപോലെ അവൾക് തോന്നി. പിങ്ക് ബ്ലാങ്കറ്റ് വിരിച്ച ബെഡിന് വലതു വശത്തായി അറ്റാച്ഡ് ബാത്രൂം. യാത്രയിൽ പൊടിയും കാറ്റും കൊണ്ടു അവൾ ആകെ ക്ഷീണിച്ച പോലെ തോന്നി. എ സി ഓൺ ചെയ്തു അവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു...
💬 Comments
View all comments