0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 306
കില്ലർ സൈക്കോപാത്" "ഓഹോ എന്നിട്ട് എന്ത് ധൈര്യത്തിൽ ആണ് താൻ എന്റെ റൂമിലേക്ക് വന്നത്?" അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾക്കു നേരെ നടന്നു. അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി കൊണ്ടിരുന്നു. തന്റെ ആത്മാവിനകത്തേക്കു ആണ് അവളുടെ നോട്ടമെന്ന് അവനു തോന്നി. എലേന പെട്ടന്ന് തന്റെ കണ്ണുകൾ പിൻവലിച്ചു സോഫയിൽ നിന്ന് എഴുന്നേറ്റു. "എങ്ങോട്ടാ?" എലേന അവളുടെ സ്ഥിരം ശൈലിയിൽ പുരികമുയർത്തി ചോദിച്ചു. "ഏതാണ്ടൊക്കെ പേര് വിളിച്ചേ അല്ലെ, ആണോ അല്ലയൊന്ന് നമുക്ക് തീരുമാനിക്കാം" "ഓഹോ അങ്ങനെ, ഞാൻ കോളേജ് തൈക്വണ്ടോ ടീമിൽ ഉള്ളതാ. സെൽഫ് ഡിഫെൻസ് ഒക്കെ നന്നായിട്ട് അറിയാം" "ഞാൻ കളരിയാ" അവൻ എലേനയുടെ അടുത്തേക്ക് നടന്നു. അവളെ തൊട്ടു തൊട്ടില്ല എന്ന അകാലത്തിൽ നിന്നു കൊണ്ട് ചോദിച്ചു "എന്തെ ഡിഫെന്റ് ചെയ്യുന്നില്ലേ?" "ദേഹത്തൊന്നു തൊട്ട് നോക്ക് അപ്പൊ അറിയാം" അവനവളെ മറി കടന്ന് പുറകിലുള്ള സോഫയിലേക്ക് വീണു, അവളുടെ വീണു കിടന്ന ചുരുളൻ മുടി ബാല്കണിയിൽ നിന്നു വന്ന കാറ്റിൽ അവന്റെ മുഖത്തേക്കി പാറി കൊണ്ടിരുന്നു.. അവളവനെ തിരിഞ്ഞു നോക്കി കൊണ്ട് മുന്നോട്ടു നടന്നു. സോഫേക്കു അഭിമുഖമായി ഇട്ടിരുന്ന ബെഡിൽ ഇരുന്നു. എനിക്ക് നിന്നെ ഇഷ്ടമാ ഈ ജീവിതകാലം മുഴുവൻ നിന്നെ ഞാൻ പോന്നു പോലെ നോക്കികോളാം എന്ന് പറയാമെന്നുണ്ടായിരുന്നു അവന്. എന്നാൽ അവളുടെ ഫ്രാങ്ക് ആയിട്ടുള്ള മറുപടി നോ എന്നാണെങ്കിലോ എന്ന ഭയത്തിൽ അവൻ മിണ്ടിയില്ല. അവനവളെ വീണ്ടും നോക്കി, നേരത്തെ കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മിഴികളിൽ ഇപ്പോഴും ഒരു നനവുണ്ട്. അവളുടെ അടുത്തിരുന്ന് അവളെ മാറോട് ചേർക്കണം എന്നവൻ അതിയായി ആഗ്രഹിച്ചു. അവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് അവളിരുന്നതിന്റെ മുമ്പിൽ മുട്ടിന്മേൽ ഇരുന്നു. അവൾ അത്ഭുതത്തോടെ അവനെ ഒന്ന് നോക്കി. എന്താ ഉദ്ദേശം എന്നറിയാത്തതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. അവൻ മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു "എലേന എനിക്ക് തന്നെ ഇഷ്ടമാണ്, തന്നെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പെട്ടന്ന് ഒരു ദിവസത്തെ പരിചയം വെച്ച് എങ്ങനെ ഞാനീ തീരുമാനം എടുത്തു എന്ന് സംശയിക്കേണ്ട. ഞാൻ ഒരുപാട്

💬 Comments

View all comments