Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan]
കൊടുത്തോ. എനിക്ക് അടുക്കളയിൽ പോട്ടെ.
എന്നും പറഞ്ഞു കൊണ്ട് അവരുടെ കൈയിൽ ഉള്ള ഗിഫ്റ്റ് ആലീസ്ന്റെ കൈയിൽ കൊടുത്തു അടുക്കളയിൽലേക്ക് പോയി.
ഈ ഗിഫ്റ്റ് കൊടുക്കണോ വേണ്ടയോ എന്ന് മനസ്സിൽ വീണ്ടും വീണ്ടും അവൾ ചിന്തിച്ചുതുടങ്ങി.
അവസാനം ഒരു നറുപുഞ്ചിരിയോടെ കൂടി അ ഗിഫ്റ്റ് ബോക്സ് അവൾ കെട്ടിപിടിച്ചു കൊണ്ട് നിദ്രയിലാണ്ടു.
: എന്തിനാടാ മാഡം നിന്നെ ഒരു രൂക്ഷ ഭാവം നോക്കിയെ.
: അത് ( ഇവളോട് പറയണമോ ആലിസ് എന്നെ പ്രോപ്പസ് ചെയ്യത് കാര്യം. അല്ലെങ്കിൽ വേണ്ടാ ഇവള് ചിലപ്പോൾ എന്നെ കളിയാക്കി കൊല്ലും.) മേടത്തിന് കണ്ണു ഉള്ളതുകൊണ്ട് എന്നെ നോക്കി. എന്നും പറഞ്ഞു കൊണ്ട് ഞാൻ ഒറ്റച്ചിരി.
: ചിരിക്കണം ആയിരിക്കുമല്ലേ. എന്ത് തോൽവി ആണെടാ നീ.
: ഒരു തോൽവിയുടെ കൂടെ നടന്നാൽ നമ്മളും തോൽവി ആയിപ്പോകും. നിന്നെ കൂടെ നടന്ന് ആണ് ഞാൻ ഇങ്ങനെ ആയത് തന്നെ.
: എന്ത് ചളിയൻ അഡാ. നിന്നെ കൊണ്ട്യെ ഇങ്ങനെ സംസാരിക്കാൻ പറ്റൂ. നമിച്ചു ആശാൻനെ.
എന്നും പറഞ്ഞ് ആവൾ എന്നെ നോക്കി കൈകൂപ്പി കാണിച്ചു.
: ഭവതിക് നോമ അനുഗ്രഹം തന്നിരിക്കുന്നു. എന്ന് പറഞ്ഞ് ഞാൻ അവളെ കളിയാക്കി. നമ്മളോട് ആണ് അവളുടെ കളി.
:ഡാ എന്നാലും നിന്റെ കാര്യത്തിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്.
: എവിടെ എനിക്ക് ഒന്നും തോന്നുന്നില്ല.ചിലപ്പോൾ നീ കുളിക്കാത്തിന്റെ സ്മെൽ ആയിരിക്കും.
: എന്തുവാടെ ഇങ്ങനെ നീ കാണിക്കുന്നത് ലേശം ഉളുപ്പ് ഇല്ലേ. ഇന്നത്തെ കോട്ട കഴിഞ്ഞു നിർത്തിക്കോ നീ.
: പോടീ പട്ടി.
: പോടാ
💬 Comments
View all comments