Chapter Title : മാളവിക 1 [Abhisha]
അതൊന്നും പുള്ളി എന്താ മനസ്സിലാക്കാത്തത്? വിവാഹം കഴിഞ്ഞിട്ട് ഈ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിട്ടുള്ളത് എത്ര ദിവസമാണ്?"
സൗമ്യ ഒന്നും മിണ്ടാതെ മാളവികയെ നോക്കി നിന്നു. മാളവിക തുടന്നു:
മാളവിക: "ജോലി കഴിഞ്ഞ് തളർന്നു വീട്ടിലെത്തിയാൽ ഒന്ന് ചേർത്തുപിടിക്കാനോ, ആശ്വസിപ്പിക്കാനോ ആരുമില്ല. ഒരു വർഷമായിട്ട് അവൻ അവിടെ സുഖമായി കഴിയുന്നു. നാട്ടിലേക്ക് വരാൻ പറഞ്ഞാൽ നൂറ് മുടന്തൻ ന്യായങ്ങൾ. എന്റെ മനസ്സിനൊപ്പം തന്നെ എന്റെ ശരീരത്തിനും ആഗ്രഹങ്ങളുണ്ടാകില്ലേ? അതൊക്കെ ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്നത് എത്ര സങ്കടമാണെന്ന് അറിയാമോ?"
സൗമ്യ: "മാളു... നീ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷെ അവൻ അവിടെ കഷ്ടപ്പെടുന്നത് നിങ്ങൾക്കും കൂടി വേണ്ടിയല്ലേ?"
മാളവിക: "എന്ത് കഷ്ടപ്പാട്? പണമുണ്ടാക്കിയാൽ മാത്രം മതിയോ സൗമ്യേ? ഒരു കുഞ്ഞില്ല എന്ന സങ്കടം ഒരു വശത്ത്, കൂട്ടിന് ആരുമില്ലാത്ത അവസ്ഥ മറുവശത്ത്. ഒരു പെണ്ണ് എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തരാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ കല്യാണം? നാട്ടുകാർക്ക് മുന്നിൽ ജീവിക്കാനാണോ ഞാൻ ഇങ്ങനെ കഴിയുന്നത്?"
അവളുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും ഒരുപോലെ കലർന്നിരുന്നു. ബസ് സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ഇരിക്കുമ്പോൾ മാളവികയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മാളവിക: "സൗമ്യേ... നേരിട്ട് കാണാത്തതിന്റെ വിഷമം പോകട്ടെ, അവനൊന്നു മര്യാദയ്ക്ക് ഫോണിലൂടെയെങ്കിലും സംസാരിച്ചിട്ട് എത്ര കാലമായി എന്നറിയാമോ? വിളിച്ചാൽ തന്നെ ഒന്നെങ്കിൽ എന്തെങ്കിലും തിരക്ക് പറയും, അല്ലെങ്കിൽ ഫോൺ വെക്കാൻ നോക്കും. എന്നോട് വിശേഷങ്ങൾ ചോദിക്കാനോ, എനിക്ക് പറയാനുള്ളത് കേൾക്കാനോ അവന് ഒട്ടും താല്പര്യമില്ലാത്ത പോലെ."
സൗമ്യ അവളുടെ കയ്യിൽ പതുക്കെ അമർത്തി.
മാളവിക: "കുറച്ചു ദിവസമായി ഞാൻ വിളിക്കുമ്പോഴൊക്കെ ഫോൺ ബിസിയാണ്. പിന്നെ തിരിച്ചു വിളിക്കില്ല. രാത്രി വല്ലപ്പോഴും വിളിച്ചാൽ തന്നെ മിണ്ടാൻ ഒട്ടും വയ്യാത്ത പോലെയാണ് പെരുമാറ്റം. ഒരു വർഷമായി നേരിട്ട് കണ്ടിട്ട്... ഫോണിലൂടെ പോലും ആ സ്നേഹം കിട്ടാതാകുമ്പോൾ ഞാൻ എങ്ങനെയാ സൗമ്യേ സഹിക്കുന്നത്? എന്റെ ജീവിതം ഇങ്ങനെ ഹോമിക്കപ്പെടാനുള്ളതാണോ?"
സൗമ്യ: "നീ സമാധാനപ്പെട് മാളു. അവൻ അവിടെ ഒറ്റയ്ക്കിരുന്നു ജോലി ചെയ്യുന്നതിന്റെ ടെൻഷൻ ആയിരിക്കുമോ? നീ ഇങ്ങനെയൊക്കെ ചിന്തിക്കുമെന്ന് അവന് അറിയില്ലായിരിക്കും."
മാളവിക: "അറിയില്ല എന്നല്ല, അവന് അറിയേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. സ്നേഹം കുറയുമ്പോഴാണല്ലോ മൗനം കൂടുന്നത്. ഞാനിപ്പോൾ ആർക്കും വേണ്ടാത്ത ഒരാളായി മാറിയ പോലെ എനിക്ക് തോന്നുന്നു."
സൗമ്യ മാളവികയുടെ കൈകളിൽ പതുക്കെ അമർത്തിപ്പിടിച്ചു. അവളുടെ ശ്രദ്ധ മാറ്റാനും
💬 Comments
View all comments