Chapter Title : മാളവിക 4 [Abhisha]
ആ ചെറിയ ഇടത്തിൽ അദ്ദേഹത്തിന്റെ പെർഫ്യൂമിന്റെ ഗന്ധം പടർന്നു.
വിനോദ് സാർ കാർ പതുക്കെ റോഡിലൂടെ ഓടിച്ചുകൊണ്ട് മാളവികയെ ഒന്ന് നോക്കി ചിരിച്ചു. കാറിനുള്ളിൽ എസിയുടെ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും, മാളവികയുടെ മനസ്സിൽ സൗമ്യ ടീച്ചറോടുള്ള ദേഷ്യം അപ്പോഴും കെട്ടടങ്ങിയിരുന്നില്ല.വിനോദ് സാർ: "മാളവിക ടീച്ചറെ, നമ്മൾ ഈ പോകുന്ന വഴിക്കൊരു നല്ല ചെറിയ കടയുണ്ട്. അവിടുത്തെ ചായയും പിന്നെ ചൂട് ഉഴുന്നുവടയും അടിപൊളിയാണ്. നമുക്ക് കുറച്ചു നേരം അവിടെ ഒന്ന് നിർത്തിയാലോ? എന്നിട്ട് നല്ല ചൂട് ചായ കുടിച്ചു കഴിഞ്ഞാൽ ടീച്ചറുടെ ഈ തലവേദനയൊക്കെ അങ്ങ് മാറും."
മാളവിക ഒന്ന് ആലോചിച്ചു.ഇപ്പോൾ ഈ സമയത്ത് ഒരു ചൂട് ചായയും വടയും കഴിക്കുന്നത് നല്ലൊരു ആശ്വാസമായിരിക്കും എന്ന് അവൾക്ക് തോന്നി.
മാളവിക: "സത്യം പറഞ്ഞാൽ എനിക്ക് നല്ല വിശപ്പുണ്ട് സാർ. പിന്നെ ഈ ക്ഷീണത്തിൽ ഒരു ചായ കുടിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു. പക്ഷേ സാറിന് വൈകിയാൽ കുഴപ്പമാവുമോ?"
വിനോദ് സാർ: (ചിരിച്ചുകൊണ്ട്) "ഹേയ്, എനിക്ക് എന്ത് കുഴപ്പം!
എന്നാൽ പിന്നെ നമുക്ക് അവിടെ നിർത്താം."
വിനോദ് സാർ കാർ റോഡിന്റെ ഒരു വശത്തുള്ള ആ ചെറിയ തട്ടുപൊളിപ്പൻ കടയിലേക്ക് തിരിച്ചു. ആ കടയുടെ പുറത്ത് നല്ല ചൂട് വടയുടെ മണം വരുന്നുണ്ടായിരുന്നു.വിനോദ് സാർ കാർ നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി, മാളവികയുടെ ഡോറും തുറന്നു കൊടുത്തു. അവർ രണ്ടുപേരും ആ കടയുടെ ഒരു മൂലയിലുള്ള ബെഞ്ചിൽ ഇരുന്നു.
വിനോദ് സാർ: "ചേട്ടാ, രണ്ട് ചൂട് ചായയും പിന്നെ നല്ല ചൂടുള്ള നാല് വടയും എടുത്തോ."
മാളവിക അവിടെ ഇരുന്നപ്പോൾ അവളുടെ മനസ്സ് ഒന്ന് ശാന്തമായി. വിനോദ് സാറിന്റെ ആ പെരുമാറ്റം അവളുടെ ഉള്ളിൽ ഒരു പുതിയ തരം അനുഭവം ഉണ്ടാക്കി.
വിനോദ് സാർ: "ടീച്ചറെ, സൗമ്യയെപ്പോലെയുള്ള ആളുകൾക്ക് വേണ്ടി ദേഷ്യം പിടിച്ചു നമ്മുടെ ദിവസം കളയുന്നത് എന്തിനാ? ഇത് കണ്ടില്ലേ, ഈ വട കഴിച്ച് നല്ല ചായ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം... അത് മതി നമുക്ക്."
മാളവിക വട ഒരു കഷ്ണം എടുത്ത് കഴിച്ചു. "സത്യം സാർ, ഇത്
💬 Comments
View all comments