Chapter Title : മാളവിക 7 [Abhisha]
നഴ്സുമാരും അറ്റൻഡർമാരും ഒരു വീൽചെയറുമായി വന്നു.
"അമ്മേ, മെല്ലെ എഴുന്നേൽക്കാം," അർജുൻ അമ്മയെ താങ്ങിപ്പിടിച്ചു വീൽചെയറിലേക്ക് ഇരുത്തി. വേദന കൊണ്ട് അമ്മയുടെ മുഖം ഒന്ന് ചുളിഞ്ഞു. മാളവിക അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൂടെ നടന്നു. പുതിയ റൂമിലെ ബെഡിലേക്ക് അമ്മയെ മാറ്റിക്കിടത്തിയപ്പോൾ മാത്രമാണ് അവർക്ക് അല്പം സമാധാനമായത്.
തുടർന്ന് മാളവികയും അർജുനും അമ്മയുടെ അരികിലിരുന്ന് തന്നെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു.അർജുൻ, നീ കുറച്ചു കൂടി കഴിക്കൂ. നീ ഒന്നും കഴിച്ചിട്ടില്ലല്ലോ," മാളവിക അവന്റെ പ്ലേറ്റിലേക്ക് ചപ്പാത്തി വെച്ച് കൊടുത്തു.
"എനിക്ക് വിശപ്പില്ല ചേച്ചി... ഈ അവസ്ഥയിൽ എനിക്ക് ഒന്നും ഇറങ്ങുന്നില്ല," അർജുൻ മ്ലാനതയോടെ പറഞ്ഞു. എങ്കിലും മാളവികയുടെ നിർബന്ധത്തിന് വഴങ്ങി അവൻ പാതി മനസ്സോടെ ഭക്ഷണം കഴിച്ചു തീർത്തു.ഭക്ഷണം കഴിഞ്ഞ് മാളവിക പാത്രങ്ങൾ മാറ്റുന്നതിനിടയിലാണ് അർജുൻ അവളുടെ അടുത്തേക്ക് വന്നത്. അവന്റെ മുഖത്ത് എന്തോ വലിയൊരു ഭാരം ഒളിപ്പിച്ചു വെച്ചതുപോലെ തോന്നി.
"ചേച്ചി..." അവൻ വിളിച്ചു.
മാളവിക അവനെ നോക്കി. "എന്താ അർജുൻ? നിനക്ക് വയ്യേ?"
"അതല്ല ചേച്ചി... എനിക്ക്... എനിക്ക് ചെന്നൈയിലേക്ക് തിരിച്ചു പോകണം. ക്ലാസുകൾ മിസ്സായാൽ അത് വലിയ പ്രശ്നമാകും,
അവന്റെ തോളിൽ കൈവെച്ച് ആശ്വസിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു:
"സാരമില്ല അർജുൻ... നീ ഇതിനെക്കുറിച്ച് ആലോചിച്ച് കൂടുതൽ ടെൻഷൻ അടിക്കണ്ട.
അമ്മയുടെ കാര്യം ഓർത്ത് നീ പേടിക്കണ്ട, ഇവിടെ ഞാൻ ഉണ്ടല്ലോ. അമ്മായിയെ ഞാൻ നോക്കിക്കോളാം."
മാളവികയുടെ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ ഉള്ളിലുണ്ടായിരുന്ന ഭാരം അല്പം കുറഞ്ഞെങ്കിലും, അമ്മയെ ഈ അവസ്ഥയിൽ ഇട്ടിട്ടു പോകുന്നത് അവനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
"എനിക്ക് അമ്മയെ വിട്ടുപോകാൻ ഭയങ്കര വിഷമമുണ്ട് ചേച്ചി... ഈ അവസ്ഥയിൽ അമ്മയെ തനിച്ചാക്കി ഞാൻ എങ്ങനെയാ..." അവന്റെ വാക്കുകൾ മുറിഞ്ഞു.
"നീ തനിച്ചാക്കുകയല്ലല്ലോ, ഞാൻ ഇവിടെ ഇല്ലേ? നീ നിന്റെ പഠനത്തിൽ ശ്രദ്ധിക്ക്.അർജുൻ മെല്ലെ തലയാട്ടി. എങ്കിലും അവന്റെ മനസ്സ് ഇപ്പോഴും അമ്മയുടെ കിടക്കയ്ക്ക് ചുറ്റും തന്നെയായിരുന്നു.
അർജുൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. "നീയും കൂടി പോയാൽ പിന്നെ ഈ ഹോസ്പിറ്റലിൽ ഞാൻ..." അമ്മയ്ക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മകൻ
💬 Comments
View all comments