Chapter Title : മാളവിക 11 [Abhisha]
ഫോണിൽ അർജുൻ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുകയാണ്. ആ ഫോൺ എടുക്കാൻ പോലും അവൾക്ക് പേടിയോ മടിയോ തോന്നി.
ആ കോൾ കട്ട് ചെയ്തുകൊണ്ട് അവൾ വിറയാർന്ന വിരലുകൾ കൊണ്ട് അർജുന് ഒരു വാട്സാപ്പ് മെസ്സേജ് ടൈപ്പ് ചെയ്ത് അയച്ചു:
"അർജുൻ... പെട്ടെന്ന് കോൾ കട്ട് ചെയ്യേണ്ടി വന്നു. അച്ഛൻ മുറിയിലേക്ക് കയറിവന്ന് എന്നെ ആ കോലത്തിൽ കണ്ടു! എനിക്ക് പേടിച്ചരണ്ട് നിൽക്കാൻ വയ്യ.
അച്ഛൻ കണ്ടു... ഇനി എന്താകും എന്നെനിക്കറിയില്ല. ഞാൻ എന്ത് ചെയ്യുമെന്നറിയാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്. ഞാൻ ഒന്ന് താഴേക്ക് ചെന്ന് എന്താണ് അവസ്ഥയെന്ന് നോക്കട്ടെ..."
ആ മെസ്സേജ് അയച്ചതിനു ശേഷം ഫോൺ കട്ടിലിൽ വലിച്ചെറിഞ്ഞ് മാളവിക ആ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ഹാളിന്റെ വലിപ്പമുള്ള ആ ഭാഗത്തേക്ക് എത്തിയപ്പോൾ, സ്വീകരണമുറിയിലെ ടിവിയുടെ വെളിച്ചമാണ് ആകെ ഉണ്ടായിരുന്നത്.
അമ്മയും അമ്മായിയും സോഫയിലിരുന്ന് ഏതോ സീരിയൽ കണ്ട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ശ്രദ്ധ മുഴുവൻ ആ ടിവി സ്ക്രീനിലാണ്. മാളവിക ആദ്യം കണ്ണുകൾ കൊണ്ട് ആ ഹാളിലാകെ പരതി—അച്ഛൻ അവിടെയെങ്ങും ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയായിരുന്നു അത്. പക്ഷേ, അച്ഛനെ അവിടെയൊന്നും കണ്ടില്ല.
തൊണ്ട വരളുന്നത് പോലെ തോന്നിയതുകൊണ്ട് അവൾ വേഗത്തിൽ അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ ലൈൻ ഇട്ടു, ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഒറ്റയടിക്ക് അത് കുടിച്ചുതീർത്തു.
എങ്കിലും ഉള്ളിലെ ആ തീ അണഞ്ഞിരുന്നില്ല. നെഞ്ചിലെ ഭാരം കുറയാതെ അവൾ പതുയെ തിരിച്ച് ഹാൾ ഭാഗത്തേക്ക് വന്നു.
അമ്മയുടെയും അമ്മായിയുടെയും അരികിലേക്ക് ചെന്ന്, വിറയ്ക്കുന്ന ശബ്ദം പുറത്തുകാണിക്കാതിരിക്കാൻ പാടുപെട്ടുകൊണ്ട് അവൾ
💬 Comments
View all comments