Chapter Title : മാളവിക 11 [Abhisha]
കളയാനായിരിക്കുമോ.?അതുകഴിഞ്ഞ് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അവൾ പതിയെപ്പതിയെ നടന്ന് തിരിച്ച് മുകളിലെ തന്റെ മുറിയിലേക്ക് തന്നെ കയറിപ്പോയി.മുകളിലെ
തന്റെ മുറിയിലേക്ക് തിരികെ കയറിയ മാളവിക കട്ടിലിൽ ചെന്നിരുന്നു. ആകെ തളർന്നുപോയെങ്കിലും ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് അവൾ ഫോൺ എടുത്തു.
അവൾ തന്റെ വാട്സാപ്പ് എടുത്ത് രാഹുലിന് ഒരു ചെറിയ മെസ്സേജ് അയച്ചു:
"രാഹുൽ... നീ എവിടെയാ തിരക്ക് ആണോ."
പെട്ടെന്ന് തന്നെ രാഹുലിന്റെ ഭാഗത്തുനിന്ന് റിപ്ലൈ വന്നു:"മാളു... ഞാൻ ഇപ്പോൾ ഓഫീസിൽ ആണ്, കുറച്ചു തിരക്കിലാണ്, ഞാൻ നാളെ വിളിക്കാം കേട്ടോ..."
ആ മെസ്സേജ് കണ്ടതും മാളവിക ചെറിയൊരു നിശ്വാസത്തോടെ ഫോൺ മാറ്റിവെച്ചു.
അടുത്തതായി അവൾ നോക്കിയത് അർജുന്റെ ഫോൺ ആയിരുന്നു. അർജുൻ അപ്പോൾ തന്നെ അവളെ വാട്സാപ്പിൽ പലതവണ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. എന്തായി സ്ഥിതി എന്ന് അറിയാൻ വെപ്രാളപ്പെട്ട് നിൽക്കുന്ന അർജുന് അവൾ തിരിച്ച് മെസ്സേജ് അയച്ചു:
"എടാ... ഞാൻ താഴെ പോയി നോക്കിയിരുന്നു. അച്ഛനെ എവിടെയും കണ്ടില്ല, ബാത്റൂമിൽ ഒക്കെയായിരുന്നു എന്ന് തോന്നുന്നു. അമ്മയും അമ്മായിയും ഒക്കെ താഴെ വന്നിരുന്ന് സാധാരണ പോലെ ടിവിയും സീരിയലും ഒക്കെ കാണുന്നുണ്ട്.
അവർക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായിട്ടില്ല എന്നാണ് എന്റെ ഒരു ഇത്. എങ്കിലും അച്ഛന്റെ ആ മുഖത്തെ ഞെട്ടൽ ഓർക്കുമ്പോൾ എനിക്ക് പേടിയാകുന്നുണ്ട്...
ഇനി നാളെ രാവിലെ എന്താകും എന്നൊക്കെ നാളെയേ അറിയാൻ പറ്റൂ..."
അർജുന് ആ സന്ദേശം അയച്ചതിനു ശേഷം അവൾ ഫോൺ നോക്കിയപ്പോൾ, സ്കൂളിലെ വിനോദ് സാറിന്റെ രണ്ടുമൂന്ന് മിസ്ഡ് കോളുകളും വാട്സാപ്പ് മെസ്സേജുകളും കിടക്കുന്നത് കണ്ടു.
എന്നാൽ അവൾക്ക് അതിലൊന്നും
💬 Comments
View all comments